ബം​ഗാ​ളി പെ​ണ്‍​കു​ട്ടി ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Monday, October 18, 2021 10:17 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​സ്തി​രി ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന ബം​ഗാ​ളി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​ന്‍റെ​യും ആ​യി​ഷ​യു​ടെ​യും മ​ക​ള്‍ ജെ​നീ​ഫ(13)​യെ​യാ​ണ് ക​ഴു​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വ​ട​ക​ര​മു​ക്കി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​ത്താ​ണ് പെ​ണ്‍​കു​ട്ടി വീ​ണു​കി​ട​ന്നി​രു​ന്ന​ത്. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നി​ടെ വീ​ണ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മൃ​ത​ദേ​ഹം ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.