സി​നി​മ​യെ​ടു​ക്ക​ല​ല്ല, വി​പ​ണ​ന​മാ​ണ് വെ​ല്ലു​വി​ളി: സെ​ന്ന ഹെ​ഗ്ഡെ
Tuesday, October 19, 2021 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ന​ത്തെ കാ​ല​ത്ത് സി​നി​മ​യെ​ടു​ക്കു​ന്ന​ത​ല്ല, അ​തെ​ങ്ങ​നെ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​ക്കു​മെ​ന്ന​താ​ണ് യ​ഥാ​ർ​ഥ വെ​ല്ലു​വി​ളി​യെ​ന്ന് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ സെ​ന്ന ഹെ​ഗ്ഡെ പ​റ​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ് ഫോ​റ​ത്തി​ൽ ന​ട​ന്ന മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു മൊ​ബൈ​ൽ കാ​മ​റ​യി​ൽ​പ്പോ​ലും ഇ​ന്ന് സി​നി​മ ചി​ത്രീ​ക​രി​ക്കാം. എ​ടു​ത്ത​ശേ​ഷം എ​ന്തു​ചെ​യ്യ​ണ​മെ​ന്നാ​ണ് ചോ​ദ്യം. തി​യ​റ്റ​റു​ക​ൾ തു​റ​ന്നാ​ലും താ​ര​മൂ​ല്യ​മി​ല്ലാ​ത്ത സി​നി​മ​ക​ൾ​ക്ക് സ്വീ​കാ​ര്യ​ത കി​ട്ട​ണ​മെ​ന്നി​ല്ല. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലും താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. ഒ​ടി​ടി​യി​ൽ ഇ​റ​ങ്ങു​ന്ന പ​ടം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ ടെ​ലി​ഗ്രാ​മി​ൽ എ​ത്തു​മെ​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്. യാ​തൊ​രു ബു​ദ്ധി​ജീ​വി നാ​ട്യ​ങ്ങ​ളു​മി​ല്ലാ​ത്ത ന​ർ​മ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണ് "തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം.' എ​ന്നാ​ൽ മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ​യ്ക്കും മി​ക​ച്ച ക​ഥ​യ്ക്കു​മു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച​തോ​ടെ സി​നി​മ ഒ​രു അ​വാ​ർ​ഡ് പ​ട​മാ​യി മു​ദ്ര കു​ത്ത​പ്പെ​ടു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. പൂ​ർ​ണ​മാ​യും ഒ​രു കാ​ഞ്ഞ​ങ്ങാ​ട​ൻ പ​ട​മാ​ണി​ത്. കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​ഥ​യും ഇ​വി​ടു​ത്തെ ഭാ​ഷ​ശൈ​ലി​യും ഇ​വി​ടു​ത്തു​കാ​രാ​യ ന​ടീ​ന​ട​ന്മാ​രും. പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് പു​റ​ത്തു​പോ​യി ചെ​യ്തി​ട്ടു​ള്ള​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് സം​ബ​ന്ധി​ച്ച് ഉ​ട​ൻ ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കും.

കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ മ​ണ്ണി​ലാ​ണ് ഞാ​ൻ കം​ഫ​ർ​ട്ട​ബി​ൾ. അ​തി​നാ​ലാ​ണ് ചെ​യ്ത മൂ​ന്നു സി​നി​മ​ക​ളി​ൽ ര​ണ്ടും സ്വ​ന്തം നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ​ത്. ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​ങ്ങ​ളും ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് പ​റ​യാ​നാ​ണ് താ​ത്പ​ര്യം. അ​ക്കാ​ര്യ​ത്തി​ൽ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ സി​നി​മ​ക​ൾ ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. എ​ൺ​പ​തു​ക​ളി​ലെ​യും തൊ​ണ്ണൂ​റു​ക​ളി​ലെ​യും മ​ല​യാ​ള സി​നി​മ​ക​ൾ ഇ​ഷ്ട​മാ​ണ്. പു​തു​താ​യി മൂ​ന്നു പ്രോ​ജ​ക്ടു​ക​ൾ മ​ന​സി​ലു​ണ്ട്. ഇ​തി​ൽ ഒ​രെ​ണ്ണ​മാ​കും അ​ടു​ത്ത​താ​യി ചെ​യ്യു​ക. ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ ര​ച​ന ഞാ​നും കാ​മ​റ​മാ​ൻ ശ്രീ​രാ​ജ് ര​വീ​ന്ദ്ര​നും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. ഒ​രു സി​നി​മ​യു​ടെ തി​ര​ക്ക​ഥ മ​റ്റൊ​രാ​ളാ​ണ് ചെ​യ്യു​ക. ര​ണ്ടെ​ണ്ണ​ത്തി​ൽ മു​ഖ്യ​ധാ​ര​യി​ലെ ന​ടീ​ന​ട​ന്മാ​ർ പ​ങ്കാ​ളി​ക​ളാ​കും. ഒ​രു സി​നി​മ പൂ​ർ​ണ​മാ​യും പു​തു​മു​ഖ​ങ്ങ​ളെ വ​ച്ചാ​കും ചെ​യ്യു​ക​യെ​ന്നും സെ​ന്ന പ​റ​ഞ്ഞു.