മു​സ്‌​ലിം ലീ​ഗ് എ​തി​ര്‍​പ്പു​ക​ളെ അ​തി​ജീ​വി​ച്ച പ്ര​സ്ഥാ​നം: കു​ഞ്ഞാ​ലി​ക്കു​ട്ടി
Tuesday, October 19, 2021 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: മു​സ്‌​ലിം ലീ​ഗ് എ​ല്ലാ​വി​ധ എ​തി​ര്‍​പ്പു​ക​ളെ​യും അ​തി​ജീ​വി​ച്ച പ്ര​സ്ഥാ​ന​മാ​ണെ​ന്ന് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക അ​ധഃ​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ളു​ടെ അ​സ്തി​ത്വം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി എ​ക്കാ​ല​വും നി​ല​കൊ​ണ്ട പാ​ര്‍​ട്ടി ഓ​രോ സ​മ​യ​ത്തും ഉ​ണ്ടാ​യി​ട്ടു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ ത​ര​ണം ചെ​യ്താ​ണ് കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം കൊ​ല്ല​ങ്കാ​നം ട്രി​ബോ​ണ്‍ റി​സോ​ര്‍​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പു​തി​യ​കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ ലീ​ഗി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി​യും സം​ഘ​ട​നാ സം​വി​ധാ​നം ശാ​ക്തീ​ക​രി​ച്ചും മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഇ. അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക​സ​മി​തി തീ​രു​മാ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ ര​ണ്ട​ത്താ​ണി, സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ര്‍ സി.​ടി. അ​ഹ​മ്മ​ദ​ലി, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്‌​റ​ഫ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, ട്ര​ഷ​റ​ര്‍ ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി, സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.