‘അ​രി​യു​ടെ കാ​ര്യ​ത്തി​ലെ അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ രാ​ഷ്ട്രീ​യ​ ക​ക്ഷി​ക​ള്‍ ഇ​ട​പെ​ട​ണം’
Wednesday, October 20, 2021 12:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റേ​ഷ​ന്‍​ക​ട​ക​ള്‍ വ​ഴി കു​ത്ത​രി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും അ​ന്ത്യോ​ദ​യ കാ​ര്‍​ഡു​ക​ള്‍​ക്ക് പ​ച്ച​രി അ​നു​വ​ദി​ക്കു​ന്ന​തി​ലും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. താ​ത്കാ​ലി​ക ലൈ​സ​ന്‍​സി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി റേ​ഷ​ന്‍ ക​ട ന​ട​ത്തു​ന്ന​വ​ര്‍​ക്ക് സ്ഥി​രം ലൈ​സ​ന്‍​സ് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ഞ്ഞ​ങ്ങാ​ട് രാ​ജ് റ​സി​ഡ​ന്‍​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ഹ​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​ധ​ര​ന്‍ തൃ​ക്ക​രി​പ്പൂ​ര്‍ അ​ധ്യ​ക്ഷ​നാ​യി. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ റേ​ഷ​ന്‍ വ്യാ​പ​രി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും ഉ​പ​ഹാ​ര​ങ്ങ​ളും ന​ല്‍​കി.
സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ. ​ന​ട​രാ​ജ​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​ന്‍ ബെ​ളി​ഗെ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ ബ​ല്ലാ​ള്‍, ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ശ​ന്‍ മേ​ലാ​ങ്കോ​ട്ട്, കെ. ​രാ​ജേ​ന്ദ്ര​ന്‍, അ​നി​ല്‍ പ​ള്ളി​ക്ക​ണ്ടം, ശ​ബ​രീ​ശ​ന്‍, പി.​വി. സു​രേ​ഷ്, മ​ണി​ക​ണ്ഠ​ന്‍, സു​ധീ​ഷ്, സ​തീ​ശ​ന്‍ ചാ​ലി​ങ്കാ​ല്‍, ച​ന്ദ്ര​ന്‍ അ​ച്ചാം​തു​രു​ത്തി, സു​രേ​ഷ് അ​മ്പ​ല​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.