ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ​തി​രേ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം
Wednesday, October 20, 2021 12:41 AM IST
രാ​ജ​പു​രം: നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​നെ​തി​രേ രാ​ജ​പു​ര​ത്ത് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍ ടൗ​ണി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ ഉ​ന്തി​ത്ത​ള്ളി പ്ര​ക​ട​നം ന​ട​ത്തി. ബി​നോ​യ് പേ​ഴും​കാ​ട്ടി​ല്‍, റോ​യ് പ​റ​യ്‌​കോ​ണ​ത്ത്, ജോ​ണി സ്രാ​യ​പ്പ​ള്ളി​യി​ല്‍, സ​ജി മ​ണ്ണൂ​ര്‍, ബേ​ബി മേ​ത്താ​ന​ത്ത്, രാ​ജേ​ഷ് പാ​ലം​ക​ല്ല്, ഹ​രി​കു​മാ​ര്‍ പാ​ലം​ക​ല്ല് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.