കോ​ളി​ച്ചാ​ല്‍-​കു​ള​പ്പു​റം-​മാ​ട്ട​ക്കു​ന്ന് റോ​ഡ് വീ​തി​കൂ​ട്ടി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Wednesday, October 20, 2021 12:42 AM IST
രാ​ജ​പു​രം: കോ​ളി​ച്ചാ​ല്‍-​കു​ള​പ്പു​റം-​മാ​ട്ട​ക്കു​ന്ന് റോ​ഡ് വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീ കു​ള​പ്പു​റം ഒ​ന്നാം യൂ​ണി​റ്റ് വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം. ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. വി​ന്‍​സ​ന്‍റ്, വി​നോ​ദ് ഫി​ലി​പ്പ്, സി​ന്ധു പ്ര​സാ​ദ്, ലി​ല്ലി​ക്കു​ട്ടി ജോ​യി, സി​ബി നാ​ലു​തു​ണ്ടം, ഷീ​ബ ഷാ​ജി, വി.​ഡി. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.