മാ​ക്സി മേ​ള ആ​രം​ഭി​ച്ചു
Wednesday, October 20, 2021 12:42 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അ​പ്പാ​ര​ൽ പാ​ർ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ക്സി മേ​ള ആ​രം​ഭി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണ് അ​പ്പാ​ര​ൽ പാ​ർ​ക്ക്. ഷ​ർ​ട്ട്, ചു​രി​ദാ​ർ, ടോ​പ്പു​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ ത​യാ​റാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ട്. മാ​ക്സി മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​പ്പാ​ര​ൽ പാ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് സീ​മ ശ്രീ​ധ​ർ, സെ​ക്ര​ട്ട​റി അ​നു​പ​മ സു​രേ​ഷ്, ട്ര​ഷ​റ​ർ പ്ര​തീ​ക്ഷ മ​നോ​ജ്, ജി​ഷ രാ​ജു, ശാ​രി​ക റെ​ജി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.