മി​ക​വി​ന്‍റെ തി​ള​ക്ക​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല; പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, October 22, 2021 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ മി​ക​വ് തെ​ളി​യി​ച്ച സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. അം​ഗീ​കാ​രം ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ കൈ​മാ​റി. ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ന​ല്‍​കു​ന്ന കാ​യ​ക​ല്‍​പ അ​വാ​ര്‍​ഡി​ന് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​ന​ത്ത​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും ഉ​ത്ത​ര മ​ല​ബാ​ര്‍ ത​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് അ​ര്‍​ബ​ന്‍ പി​എ​ച്ച്സി​യും അ​ര്‍​ഹ​രാ​യി. ജി​ല്ലാ​ത​ല​ത്തി​ല്‍ മൗ​ക്കോ​ട് എ​ഫ്എ​ച്ച്സി, പാ​ണ​ത്തൂ​ര്‍ എ​ഫ്എ​ച്ച്സി, മു​ള്ളേ​രി​യ എ​ഫ്എ​ച്ച്സി എ​ന്നി​വ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​ര്‍​ദ്ര കേ​ര​ള പു​ര​സ്‌​കാ​രം ഒ​ന്നാം സ്ഥാ​ന​ത്തി​ന് 2018-19 വ​ര്‍​ഷം ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അ​ര്‍​ഹ​മാ​യി. ജി​ല്ലാ​ത​ല​ത്തി​ല്‍ വെ​സ്റ്റ് എ​ളേ​രി, ബ​ളാ​ല്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.
കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്കാ​യി ആ​രം​ഭി​ച്ച കാ​ഷ് (കേ​ര​ള അ​ക്ര​ഡി​റ്റ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍) നി​ല​വാ​രം 2020-21 വ​ര്‍​ഷം കാ​സ​ര്‍​ഗോ​ഡ് അ​ര്‍​ബ​ന്‍ പി​എ​ച്ച്സി, എ​ണ്ണ​പ്പാ​റ എ​ഫ്എ​ച്ച്സി, ഉ​ദു​മ എ​ഫ്എ​ച്ച്സി എ​ന്നീ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ല​ഭി​ച്ചു.
എ​ന്‍​ക്യു​എ​എ​സ് (നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ൻ​ഡേ​ര്‍​ഡ്) നി​ല​വാ​ര​ത്തി​ലേ​ക്ക് കാ​സ​ര്‍​ഗോ​ഡ് അ​ര്‍​ബ​ന്‍ പി​എ​ച്ച്സി, എ​ണ്ണ​പ്പാ​റ എ​ഫ്എ​ച്ച്സി, ഉ​ദു​മ എ​ഫ്എ​ച്ച്സി എ​ന്നീ​സ്ഥാ​പ​ന​ങ്ങ​ളെ​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍. സ​രി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി മു​ഖ്യാ​തി​ഥി​യാ​യി. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ റി​ജി​ത്ത് കൃ​ഷ്ണ​ന്‍, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തംഗം പി. ​ഖ​ദീ​ജ, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​ടി. മ​നോ​ജ്, കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ.​കെ. രാ​ജാ​റാം, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്കാ​ല്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​ഇ. മോ​ഹ​ന​ന്‍ സ്വാ​ഗ​ത​വും ആ​ര്‍​ദ്രം മി​ഷ​ന്‍ അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. ജോ​ണ്‍ ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.