മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, October 23, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണ് സം​ര​ക്ഷ​ണം, മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി, ഭൂ​ഗ​ര്‍​ഭ ജ​ല​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ ഉ​ന്ന​ത​ത​ല സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ബ​ളാ​ല്‍, ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി, കോ​ടോം ബേ​ളൂ​ര്‍, ക​ള്ളാ​ര്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 28 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.
ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ച്ചാ​ല്‍, കോ​ട്ട​ക്കു​ന്ന്, പു​ഞ്ച, പാ​മ​ത്ത​ട്ട്, മു​ട്ടോം​ക​ട​വ്, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ട​ന്ത​ന്‍​പാ​റ, കോ​ട്ട​മ​ല, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​റ്റാം​ക​വ​ല, ത​യ്യേ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

ഭൂ​ഗ​ര്‍​ഭ ജ​ല​വ​കു​പ്പി​ലെ ഹൈ​ഡ്രോ ജി​യോ​ള​ജി​സ്റ്റ് കെ.​എ. പ്ര​വീ​ണ്‍​കു​മാ​ര്‍, മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി​യി​ലെ അ​സി. ജി​യോ​ള​ജി​സ്റ്റ് ആ​ര്‍. രേ​ഷ്മ, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ ആ​ചാ​ര്യ, ഓ​വ​ര്‍​സി​യ​ര്‍​മാ​രാ​യ പി.​കെ. രാ​മ​ച​ന്ദ്ര​ന്‍, എ.​എം. റാ​ഫി, വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി. മു​ര​ളി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ല്‍, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.