അ​ന​ധി​കൃ​ത ഭാ​ഗ്യ​ക്കു​റി വി​ല്‍​പ​ന ത​ട​യാ​ന്‍ ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന
Saturday, October 23, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ന​ധി​കൃ​ത ഭാ​ഗ്യ​ക്കു​റി വി​ല്‍​പ​ന ത​ട​യാ​ന്‍ ജി​ല്ല​യി​ലെ വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ വി.​ജി. സു​മോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഭാ​ഗ്യ​ക്കു​റി​യു​ടെ അ​വ​സാ​ന​ത്തെ നാ​ല​ക്കം ഒ​രു​പോ​ലെ വ​രു​ന്ന 12 സീ​രി​സി​ല്‍ കൂ​ടു​ത​ല്‍ വി​ല്‍​പ​ന ന​ട​ത്ത​രു​തെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​സി. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ എം.​വി. രാ​ജേ​ഷ് കു​മാ​ര്‍, ഇ.​സീ​മ, അ​ല​ന്‍ ഇ. ​റോ​ഡ്രി​ഗ്‌​സ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
അ​ന​ധി​കൃ​ത ലോ​ട്ട​റി വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഏ​ജ​ന്‍​സി റ​ദ്ദാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ വി.​ജി. സു​മോ​ള്‍ അ​റി​യി​ച്ചു. പേ​പ്പ​ര്‍ ലോ​ട്ട​റി നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി വെ​ബ് പോ​ര്‍​ട്ട​ല്‍, വെ​ബ്‌​സൈ​റ്റ്, വാ​ട്‌​സ് ആ​പ് തു​ട​ങ്ങി​യ സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി ലോ​ട്ട​റി വി​ല്‍​പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചു.