ബ​ളാ​ല്‍ ക്ഷേ​ത്ര​ത്തി​ന്‍റെ പാ​ട​ശേ​ഖ​ര​ത്തി​ല്‍ വീ​ണ്ടും ന​ന്മ​യു​ടെ നൂ​റു​മേ​നി
Saturday, October 23, 2021 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​ര​മ്പ​രാ​ഗ​ത​മാ​യി നെ​ൽ​ക്കൃ​ഷി​ക്ക് പേ​രും പെ​രു​മ​യു​മു​ണ്ടാ​യി​രു​ന്ന നാ​ട്ടി​ല്‍ കാ​ല​പ്ര​വാ​ഹ​ത്തി​ല്‍ കൃ​ഷി കു​റ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ഴും നാ​ട്ടു​ന​ന്മ​ക​ളെ കൈ​വി​ടാ​തെ കാ​ക്കു​ന്ന ബ​ളാ​ല്‍ ക്ഷേ​ത്ര​ക​മ്മി​റ്റി​യു​ടെ പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഇ​ത്ത​വ​ണ​യും നൂ​റു​മേ​നി വി​ള​വ്. ഇ​ട​വ​പ്പാ​തി തോ​ര്‍​ന്ന് മി​ഥു​ന​മാ​സ​ത്തി​ല്‍ വി​ത്തി​റ​ക്കി തു​ലാ​മാ​സ​ത്തി​ല്‍ വി​ള​വെ​ടു​ക്കു​ന്ന പ​തി​വി​ന് ഇ​ത്ത​വ​ണ​യും മാ​റ്റ​മു​ണ്ടാ​യി​ല്ല. ഇ​തി​ല്‍​നി​ന്നാ​ണ് തു​ലാ​മാ​സ​ത്തി​ലെ പ​ത്താ​മു​ദ​യ ദി​വ​സം ദേ​വ​ത​ക​ള്‍​ക്കു​മു​ന്നി​ല്‍ പു​ത്ത​രി സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ ഡോ. ​അ​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ര​മേ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി. ​പ​ത്മാ​വ​തി, വാ​ര്‍​ഡ് അം​ഗം എം. ​അ​ജി​ത, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​മ്പ​ത്ത്, സേ​തു​രാ​ജ് മാ​വി​ല, ത​മ്പാ​ന്‍ ഗു​രു​ക്ക​ള്‍, കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പൊ​ളി​യ​പ്രം, ശ​ശി​ധ​ര​ന്‍ വാ​വോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ശ്രേ​യ​സ് വി​ത്താ​ണ് പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് ഇ​ത്ത​വ​ണ വി​ത​ച്ച​ത്. ഞാ​റ്റ​ടി പ​റി​ച്ചു ന​ടാ​ന്‍ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ല്‍ ഇ​ക്കു​റി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. നേ​ര​ത്തേ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്തു​കൂ​ടി ഇ​ത്ത​വ​ണ നെ​ല്‍​കൃ​ഷി വ്യാ​പി​പ്പി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തി​ന്‍റെ ജ​ന്മി​യാ​യി​രു​ന്ന മാ​ലോം പ​ട്ടേ​ല​ര്‍ ക്ഷേ​ത്ര​ക​മ്മി​റ്റി​ക്ക് ദാ​ന​മാ​യി ന​ല്‍​കി​യ​താ​ണ് ബ​ളാ​ല്‍ പാ​ട​ശേ​ഖ​രം.