ജി​ല്ലാ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പ് നാ​ളെ
Saturday, October 23, 2021 1:06 AM IST
ചീ​മേ​നി: ഹോ​ക്കി ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പ് നാ​ളെ ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സ് മൈ​താ​നി​യി​ൽ ന​ട​ക്കും.
സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി രാ​വി​ലെ 10 മു​ത​ലാ​ണ്ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ക. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള ജി​ല്ലാ ടീ​മി​നെ മ​ത്സ​ര​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും.
പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ക​ളി​ക്കാ​ർ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം രാ​വി​ലെ 9.30 ന് ​മു​മ്പ് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ൺ: 9446168599, 9846514781.