കോ​ഴി​യും കൂ​ടും വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി
Sunday, October 24, 2021 1:05 AM IST
പ​ന​ത്ത​ടി: കു​ടും​ബ​ശ്രീ സി​ഡി​എ​സ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന കോ​ഴി​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മു​ട്ട​ക്കോ​ഴി​യും കൂ​ടും വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി.
22 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സം​രം​ഭ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സി​ഇ​എ​ഫ് ചെ​ക്ക് വി​ത​ര​ണ​വും ന​ട​ത്തി. ര​ണ്ടാം​ഘ​ട്ട മു​ട്ട​ക്കോ​ഴി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ അം​ഗ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു.
വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ വി.​വി. ഹ​രി​ദാ​സ്, എ​ന്‍. വി​ന്‍​സ​ന്‍റ്, രാ​ധാ സു​കു​മാ​ര​ന്‍, കെ.​എ​സ്. പ്രീ​തി, സ​ജി​നി മോ​ള്‍, ജി​ല്ലാ മി​ഷ​ന്‍ അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​എ​ച്ച്. ഇ​ക്ബാ​ല്‍, മെം​ബ​ര്‍ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി. നി​ര്‍​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ടം ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ ന​ട​പ്പാ​ക്കും.