ഇ​ന്ധ​ന​വി​ല​യി​ല്‍ ആ​ശ്വാ​സ​മാ​കു​മോ..? സി​റ്റി ഗ്യാ​സ്, സി​എ​ന്‍​ജി പ​ദ്ധ​തി​ക​ള്‍​ക്കാ​യി ജി​ല്ല​യി​ല്‍ കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Sunday, October 24, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​ന്‍റെ കാ​ല​ത്ത് ചെ​റി​യൊ​രാ​ശ്വാ​സം കി​ട്ടു​ന്ന​തി​നാ​യി സാ​ധാ​ര​ണ​ക്കാ​ര്‍ ഉ​റ്റു​നോ​ക്കി​യ സി​റ്റി ഗ്യാ​സ്, സി​എ​ന്‍​ജി പ​ദ്ധ​തി​ക​ള്‍​ക്കാ​യി കാ​ത്തി​രി​പ്പ് നീ​ളു​ന്നു. അ​ടു​ത്ത​വ​ര്‍​ഷം മാ​ര്‍​ച്ചോ​ടെ ജി​ല്ല​യി​ല്‍ സി​റ്റി ഗ്യാ​സി​ന്‍റെ വി​ത​ര​ണം തു​ട​ങ്ങു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ല്‍ അ​തി​ന് സാ​ധ്യ​ത കു​റ​വാ​ണ്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ധ​ന​മാ​യി സി​എ​ന്‍​ജി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ആ​റ് സ്‌​റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും അ​ധി​ക​മൊ​ന്നും മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല.

കൊ​ച്ചി-​മം​ഗ​ളൂ​രു ഗെ​യ്ല്‍ പൈ​പ്പ്‌​ലൈ​ന്‍ പ​ദ്ധ​തി​യി​ല്‍​നി​ന്നും ചെ​റി​യ പൈ​പ്പ് ലൈ​നു​ക​ളി​ലൂ​ടെ ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പാ​ച​ക​വാ​ത​കം എ​ത്തി​ച്ചു​ന​ല്‍​കു​ക​യാ​ണ് സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​മാ​യി 700 വീ​ടു​ക​ളി​ലേ​ക്ക് ഗ്യാ​സ് ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. അ​മ്പ​ല​ത്ത​റ​യി​ല്‍ സ്ഥാ​പി​ക്കു​ന്ന വാ​ല്‍​വ് സ്റ്റേ​ഷ​നി​ല്‍​നി​ന്നാ​ണ് വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പ് ലൈ​നു​ക​ള്‍ വ​ലി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണം ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല. കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​താ​ണ് ജോ​ലി വൈ​കി​പ്പി​ച്ച​ത്.

അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ക്ക​ണ്ടം-​വെ​ള്ളി​ക്കോ​ത്ത്-​മ​ടി​യ​ന്‍ റോ​ഡി​ലൂ​ടെ പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. അ​മ്പ​ല​ത്ത​റ​യി​ല്‍​നി​ന്നും മാ​വു​ങ്കാ​ല്‍-​മൂ​ല​ക്ക​ണ്ടം വ​രെ പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തും വാ​ല്‍​വ് സ്‌​റ്റേ​ഷ​നും പൂ​ര്‍​ത്തി​യാ​യാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ ഗ്യാ​സ് ക​ണ​ക്ഷ​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങാ​നാ​കും. വാ​ല്‍​വ് സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണം പെ​ട്ടെ​ന്ന് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ ഇ​തെ​ങ്കി​ലും മാ​ര്‍​ച്ചി​നു മു​മ്പ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മ​ടി​യ​ന്‍ ജം​ഗ്ഷ​നി​ല്‍​നി​ന്നും കെ​എ​സ്ടി​പി റോ​ഡ​രി​കി​ലൂ​ടെ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലേ​ക്ക് പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തു ക​ഴി​ഞ്ഞു മാ​ത്ര​മേ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കാ​നാ​വൂ. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ കെ​എ​സ്ടി​പി റോ​ഡ​രി​കി​ലൂ​ടെ ത​ന്നെ കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് ലൈ​ന്‍ വ​ലി​ച്ച് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലേ​ക്കും ഇ​ട​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലും ഗ്യാ​സ് ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കെ​എ​സ്ടി​പി റോ​ഡ​രി​കി​ലൂ​ടെ ഗ്യാ​സ് പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍-​അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​നു മു​മ്പ് പാ​ത​യോ​ര​ത്തു​കൂ​ടി നീ​ലേ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​ക​യാ​ണ്.

ഇ​തി​നു ശേ​ഷ​മാ​കും മ​ല​യോ​ര​ങ്ങ​ളി​ലേ​ക്ക് പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ക. അ​തി​ന് കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍ അ​തു​വ​രെ താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​യി ഈ ​മേ​ഖ​ല​ക​ളി​ല്‍ സി​ലി​ണ്ട​റു​ക​ളി​ല്‍ ത​ന്നെ പ്ര​കൃ​തി​വാ​ത​കം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ജ​ല അ​ഥോ​റി​റ്റി​യു​ടെ മാ​തൃ​ക​യി​ലാ​ണ് സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യി​ലൂ​ടെ വീ​ടു​ക​ളി​ലേ​ക്ക് പാ​ച​ക​വാ​ത​കം എ​ത്തി​ക്കു​ക. ഉ​പ​ഭോ​ഗം ക​ണ​ക്കാ​ക്കാ​ന്‍ മീ​റ്റ​റു​ക​ളും സ്ഥാ​പി​ക്കും. ഇ​ത് നോ​ക്കി ര​ണ്ടു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ബി​ല്ല് ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ക. പ്ര​കൃ​തി​വാ​ത​ക​ത്തി​ന് എ​ല്‍​പി​ജി​യേ​ക്കാ​ള്‍ താ​ര​ത​മ്യേ​ന വി​ല​ക്കു​റ​വു​ള്ള​തി​നാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 30 ശ​ത​മാ​നം വ​രെ പാ​ച​ക​ച്ചെ​ല​വ് കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സാ​ന്ദ്ര​ത കു​റ​ഞ്ഞ വാ​ത​ക​മാ​യ​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത​യും കു​റ​വാ​ണ്.

വാ​ഹ​ന​ങ്ങ​ളി​ല്‍ സി​എ​ന്‍​ജി ഉ​പ​യോ​ഗി​ച്ചാ​ല്‍ പെ​ട്രോ​ളി​നെ​യും ഡീ​സ​ലി​നെ​യും അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​നം അ​ധി​ക മൈ​ലേ​ജ് ല​ഭി​ക്കും. ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക​നു​സ​രി​ച്ച് പെ​ട്രോ​ളി​ന്‍റെ പ​കു​തി മാ​ത്ര​മാ​ണ് വി​ല. നി​ല​വി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ത​ന്നെ സി​എ​ന്‍​ജി​യി​ലേ​ക്ക് മാ​റ്റി​യെ​ടു​ക്കാ​നും ക​ഴി​യും. ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ങ്ങ​ളി​ല്‍ ര​ണ്ടു​വീ​ത​വും പെ​രി​യ, ചെ​റു​വ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​ന്നു​മാ​യി ആ​റ് സി​എ​ന്‍​ജി സ്‌​റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അ​മ്പ​ല​ത്ത​റ​യി​ലെ വാ​ല്‍​വ് സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണ​ത്തി​നൊ​പ്പം ഇ​വ​യു​ടെ നി​ര്‍​മാ​ണ ജോ​ലി​യും തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.