കോ​ടോ​ത്ത് സ്കൂ​ൾ ടീം ​ജേ​താ​ക്ക​ൾ
Tuesday, October 26, 2021 1:01 AM IST
കു​ണ്ടം​കു​ഴി: ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ കു​ണ്ടം​കു​ഴി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മി​നി വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കോ​ടോ​ത്ത് അം​ബേ​ദ്ക​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം ​ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. കു​ണ്ടം​കു​ഴി സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യി. അ​ണ്ട​ർ 13 ആ​ൺ, പെ​ൺ, അ​ണ്ട​ർ 15 പെ​ൺ​കു​ട്ടി​യു​ടെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും, അ​ണ്ട​ർ 15 ആ​ൺ​കു​ട്ടി​യു​ടെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് കോ​ടോ​ത്ത് സ്കൂ​ൾ ടീം ​ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ​ത്.
അ​ണ്ട​ർ 15 ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ കു​ണ്ടം​കു​ഴി യു​പി, എ​ച്ച്എ​സ് സ്കൂ​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളും അ​ണ്ട​ർ 15 പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും, അ​ണ്ട​ർ 13 ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് കു​ണ്ടം​കു​ഴി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യം​ഗം ടി. ​വ​ര​ദ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ എം. ​രാ​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ പ്രി​ൻ​സി​പ്പ​ൽ കെ. ​ര​ത്നാ​ക​ര​ൻ, വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​ര​ഘു​നാ​ഥ്, കെ.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ, പാ​യം സു​രേ​ഷ്, എ. ​വേ​ണു​പാ​ല​ക്ക​ൽ, പി. ​ഹാ​ഷിം, എം. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.