ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ജ​ന​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ വ​ട്ടം ക​റ​ക്കു​ന്നു: യു​ഡി​എ​ഫ്
Wednesday, October 27, 2021 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ വ​ട്ടം ക​റ​ക്കു​ക​യാ​ണെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് പ്ര​തി​നി​ധി സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി. വീ​ടെ​ന്ന സ്വ​പ്ന​വു​മാ​യി ന​ട​ക്കു​ന്ന പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി അ​ല​യു​ക​യാ​ണ്.

ജി​ല്ല​യി​ല്‍ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 33,567 അ​പേ​ക്ഷ​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ലൈ​ഫ് പ​ദ്ധ​തി​യി​ലെ മു​ഴു​വ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും വീ​ട് അ​നു​വ​ദി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ര്‍​ക്കാ​രും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ യു​ഡി​എ​ഫ് ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ എം.​പി. ജാ​ഫ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ല്‍ പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് ലീ​ഗ് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​ടി. അ​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ഏ​ബ്ര​ഹാം തോ​ണ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, ഡി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ജെ​റ്റോ ജോ​സ​ഫ്, വി. ​ക​മ്മാ​ര​ന്‍, സി.​വി. ത​മ്പാ​ന്‍, പി.​പി. അ​ടി​യോ​ടി, പി.​ജി. ദേ​വ്, പി.​വി. സു​രേ​ഷ്, കെ.​എ. സാ​ലു, എ.​സി.​എ. ല​ത്തീ​ഫ്, സി.​എം. ഖാ​ദ​ര്‍ ഹാ​ജി, മു​സ്ത​ഫ താ​യ​ന്നൂ​ര്‍, മൂ​സ​ഹാ​ജി തെ​രു​വ​ത്ത്, മു​ബാ​റ​ക് ഹ​സൈ​നാ​ര്‍ ഹാ​ജി, അ​ഡ്വ. എ​ന്‍.​എ. ഖാ​ലി​ദ്, സി. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.