ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Wednesday, October 27, 2021 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ഏ​താ​നും സ​ര്‍​വേ ന​മ്പ​റു​ക​ളി​ല്‍​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ട് പ​ണി​യു​ന്ന​തി​നും മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​നും നി​ബ​ന്ധ​ന​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ക​ര്‍​ഷ​ക​രി​ല്‍ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം പ​റ​ഞ്ഞു. റാ​ണി​പു​രം മു​ത​ല്‍ ക​മ്മാ​ടി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥ​ല​വി​ല്‍​പ​ന​യ്ക്കും ത​ട​സം നേ​രി​ടു​ക​യാ​ണ്. ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ര്‍​ജ് പൈ​നാ​പ്പ​ള്ളി, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, കൃ​ഷ്ണ​ന്‍ ത​ണ്ണോ​ട്ട്, ജോ​സ് പ​ടി​ഞ്ഞാ​റെ​ക്കൂ​റ്റ്, സ​ക്ക​റി​യ വ​ടാ​ന, പ്രി​ന്‍​സ് ജോ​സ​ഫ്, തോ​മ​സ് ക​ര​മ​ല, ബി​നോ​യി വ​ള്ളോ​പ്പി​ള്ളി, ഫി​ലി​പ്പ് ചാ​രാ​ത്ത്, ജോ​സ് കാ​വു​ങ്ക​ല്‍, ഏ​ബ്ര​ഹാം തേ​ക്കു​കാ​ട്ടി​ല്‍, സ​ജി കി​ഴ​ക്കേ​ത്തൊ​ട്ടി​യി​ല്‍, ഷൈ​ജു, ഷോ​ബി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.