പെ​ര്‍​ള-​കു​മ​ളി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ നാ​ലാ​മ​ത്തെ സ​മ്മാ​നം അ​ശ്വ​തി സു​ധീ​ഷി​ന്
Wednesday, October 27, 2021 1:21 AM IST
കു​റ്റി​ക്കോ​ല്‍: പെ​ര്‍​ള-​കു​മ​ളി കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ലെ ദീ​ര്‍​ഘ ദൂ​ര​യാ​ത്ര​ക്കാ​ര്‍​ക്കാ​യി മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ​മ്മാ​ന​പ​ദ്ധ​തി​യു​ടെ നാ​ലാ​മ​ത്തെ ന​റു​ക്കെ​ടു​പ്പി​ലെ സ​മ്മാ​നം കു​ടും​ബൂ​രി​ലെ അ​ശ്വ​തി സു​ധീ​ഷി​ന്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ന്നി​ക്കാ​ട്ടാ​ണ് ന​റു​ക്കെ​ടു​പ്പ് നി​ര്‍​വ​ഹി​ച്ച​ത്.
കു​റ്റി​ക്കോ​ല്‍ വ്യാ​പാ​ര​ഭ​വ​നി​ല്‍ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് ഷെ​രീ​ഫ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. കു​റ്റി​ക്കോ​ല്‍ മ​ര്‍​ച്ച​ന്‍റ്സ് വെ​ല്‍​ഫ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​ത​മ്പാ​ന്‍ നാ​യ​ര്‍, മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം.​വി. രാ​ജു, പി. ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
പെ​ര്‍​ള-​കു​മ​ളി ബ​സി​ല്‍​നി​ന്നും 350 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന ദീ​ര്‍​ഘ ദൂ​ര​യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​റു​ക്കി​ട്ടാ​ണ് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ സ​മ്മാ​നാ​ര്‍​ഹ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.