വയോധികനെ വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, October 27, 2021 1:21 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മൂ​രി ഇ​റ​ച്ചി വാ​ങ്ങി​യ വ​യോ​ധി​ക​നാ​യ കു​ടും​ബ​നാ​ഥ​നെ കാ​ട്ടു​പ​ന്നി ഇ​റ​ച്ചി കൈ​വ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം പു​ക​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പ​റ​മ്പ റോ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തെ​രി​വു​കാ​ലാ​യി​ൽ സോ​മ​ൻ എ​ന്ന വ​യോ​ധി​ക​നെ​യാ​ണ് വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ അ​പ​മാ​നി​ച്ച​ത്. ര​ണ്ടു കു​ടും​ബ​ങ്ങ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ലെ വീ​ടി​നു​ള്ളി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
മൂ​രി ഇ​റ​ച്ചി​യാ​ണ് വാ​ങ്ങി​യ​തെ​ന്ന് പ​റ​ഞ്ഞ​ത് വി​ശ്വ​സി​ക്കാ​തെ നി​ങ്ങ​ൾ കാ​ട്ടു​പ​ന്നി ക​റി​വ​ച്ചു എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. തു​ട​ർ​ന്ന് വ​യോ​ധി​ക​നാ​യ സോ​മ​നെ വ​ണ്ടി​യി​ൽ ക​യ​റ്റി ക​ശാ​പ്പു ന​ട​ന്ന സ്ഥ​ല​ത്തെ​ത്തു​ക​യും തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ​ച്ച് ആ​ൾ​ക്കാ​ർ കൂ​ടി ക​ശാ​പ്പ് ചെ​യ്ത് പ​ങ്കു​വ​യ്ക്കു​ക​യെ​ന്ന രീ​തി​യു​ണ്ട്. ഇ​താ​ണ് കാ​ട്ടു​പ​ന്നി ഇ​റ​ച്ചി എ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.
വ​നം വ​കു​പ്പി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം. ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​യാ​ൽ പാ​ലി​ക്കേ​ണ്ട യാ​തൊ​രു​വി​ധ നി​യ​മ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി വ​യോ​ധി​ക​ന്‍റെ കു​ടും​ബ​ത്തെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ​മാ​നി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
നി​യ​മ ലം​ഘ​നം ന​ട​ത്തി ക​ർ​ഷ​ക കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ച വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.