പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ ജൈ​വ ക്ല​സ്റ്റ​ര്‍ പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്
Wednesday, October 27, 2021 1:21 AM IST
പ​ന​ത്ത​ടി: നാ​ളി​കേ​ര ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ജൈ​വ ക്ല​സ്റ്റ​ര്‍ പ​ദ്ധ​തി യ​ഥാ​ര്‍​ഥ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​തെ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
250 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി 125 ഹെ​ക്ട​റാ​യി ചു​രു​ക്കി ര​ണ്ടാം വാ​ര്‍​ഡി​ല്‍ മാ​ത്രം ഒ​തു​ക്കു​ന്ന​ത് ഭ​ര​ണ​ക​ക്ഷി​യു​ടെ സ്ഥാ​പി​ത താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​നും പ​ദ്ധ​തി​യു​ടെ സു​താ​ര്യ​ത ഇ​ല്ലാ​താ​ക്കാ​നു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​ര​ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ട്ട പ​ല പ്ര​ദേ​ശ​ങ്ങ​ളും ക​ര്‍​ഷ​ക​രും ഇ​പ്പോ​ള്‍ പ​ദ്ധ​തി​ക്ക് പു​റ​ത്താ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നെ​തി​രാ​യി സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​നാ​യി. പി.​കെ. പ്ര​സ​ന്ന​കു​മാ​ര്‍, കെ.​ജെ. ജെ​യിം​സ്, എ.​പി. ബാ​ല​ച​ന്ദ്ര​ന്‍, സ​ണ്ണി ഇ​ല​വു​ങ്ക​ല്‍, എ​ന്‍.​കെ. ജോ​യ്, പി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.