പ​ട്ട​യ​ഭൂ​മി​യി​ലെ കെ​ട്ടി​ട​നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം: സ്റ്റീ​ഫ​ൻ ജോ​ർ​ജ്
Thursday, October 28, 2021 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട​യു​ള്ള പ​ട്ട​യ​ഭൂ​മി​യി​ലെ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നു​ള്ള കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ത​ട​സം നീ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യ നി​യ​മ ഭേ​ദ​ഗ​തി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്. ഹൊ​സ്ദു​ർ​ഗ് ല​യ​ൺ​സ് ഹാ​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ൽ​നി​ന്നും രാ​ജി​വ​ച്ച് എ​ത്തി​യ​വ​ർ​ക്കു​ള്ള മെം​ബ​ർ​ഷി​പ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യി​രു​ന്നു അ​ദ്ദേ​ഹം.​ ആ​ദ്യ മെം​ബ​ർ​ഷി​പ് റി​ട്ട. ല​ഫ്ന​ന്‍റ് എ​ൻ.​കെ. ശ​ശി​ധ​ര​ന് ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട​റി ബെ​ന്നി ക​ക്കാ​ട്ട്, ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സ​ജി കു​റ്റ്യാ​നി​മ​റ്റം, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, ജേ​ക്ക​ബ് കാ​നാ​ട്ട്, ബി​ജു തു​ളു​ശേ​രി, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജ​യിം​സ് മാ​രൂ​ർ, ജോ​സ​ഫ് മൈ​ക്കി​ൾ, ലി​ജി​ൻ ഇ​രു​പ്പ​ക്കാ​ട്ട്, ജോ​യി മൈ​ക്കി​ൾ, ഷി​നോ​ജ് ചാ​ക്കോ, ഡാ​വി സ്റ്റീ​ഫ​ൻ, ഇ.​എ​ൽ. ടോ​മി, ജോ​സ് കാ​ക്ക​കൂ​ടു​ങ്ക​ൽ, ബാ​ബു നെ​ടി​യ​കാ​ല, രാ​ഘ​വ ചേ​രാ​ൽ, മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ബേ​ബി പ​ന്ത​ലൂ​ർ, ഹ​രി​പ്ര​സാ​ദ് മേ​നോ​ൻ, സി​ജി ക​ട്ട​ക്ക​യം, ടോ​മി കു​മ്പാ​ട്ട്, സി​ബി മേ​ക്കു​ന്നേ​ൽ, സ്റ്റീ​ഫ​ൻ മൂ​രി​ക്കു​ന്നേ​ൽ, കെ.​സി. പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.