പ്ര​വാ​സി​ക​ള്‍​ക്ക് വാ​യ്പ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Monday, November 22, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്:​ ഒ​ബി​സി, മ​ത​ന്യു​ന​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രും വി​ദേ​ശ​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചെ​ത്തി​യ​വ​രു​മാ​യ പ്ര​വാ​സി​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍, ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ റീ-​ടേ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
കാ​ര്‍​ഷി​ക,ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ളി​ലു​ള്ള ഏ​തു സം​രം​ഭ​ത്തി​നും വാ​യ്പ അ​നു​വ​ദി​ക്കും. സ്വ​യം​തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും വാ​യ്പ ല​ഭി​ക്കും. ആ​റ് മു​ത​ല് എ​ട്ട് ശ​ത​മാ​നം വ​രെ പ​ലി​ശ നി​ര​ക്കി​ല് പ​ര​മാ​വ​ധി 30 ല​ക്ഷം രൂ​പ വ​രെ പ​ദ്ധ​തി​യി​ല്‍ വാ​യ്പ​യാ​യി അ​നു​വ​ദി​ക്കും. തി​രി​ച്ച​ട​വ് കാ​ലാ​വ​ധി 84 മാ​സം. പ്രാ​യ​പ​രി​ധി 65 വ​യ​സ്. നോ​ര്‍​ക്കാ റൂ​ട്ട്‌​സ് ശു​പാ​ര്‍​ശ ചെ​യ്യു​ന്ന പ്ര​വാ​സി​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ അ​നു​വ​ദി​ക്കു​ക.
ഇ​തി​നു​വേ​ണ്ടി നോ​ര്‍​ക്കാ റൂ​ട്ട്‌​സി​ന്‍റെ www.norkaroots.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലെ NDPREM എ​ന്ന ലി​ങ്കി​ല്‍ പ്ര​വേ​ശി​ച്ച് ഓ​ണ്‌​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. അ​പേ​ക്ഷാ ഫോം ​കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ലാ, ഉ​പ​ജി​ല്ലാ ഓ​ഫീ​സു​ക​ളി​ല്‍ ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.ksbcdc.com ല്‍ ​ല​ഭ്യ​മാ​ണ്.

ലൈ​ഫ് അ​ര്‍​ഹ​താ പ​രി​ശോ​ധ​ന:
മെ​ംബര്‍​മാ​രെ
സ​മീ​പി​ക്ക​ണം

പ​ള്ളി​ക്ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​രു​ടെ അ​ര്‍​ഹ​താ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് മെ​ംബര്‍​മാ​രെ സ​മീ​പി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.