ടാ​റിം​ഗ് ത​ക​ര്‍​ന്ന് ചെ​ളി​ക്കു​ള​മാ​യി മാ​ന​ടു​ക്കം-​വീ​ട്ടി​യാ​ടി റോ​ഡ്
Saturday, November 27, 2021 1:21 AM IST
ബ​ന്ത​ടു​ക്ക: മാ​ന​ടു​ക്കം-​വീ​ട്ടി​യാ​ടി റോ​ഡ് ടാ​റിം​ഗ് പാ​ടേ ത​ക​ര്‍​ന്ന് ചെ​ളി​ക്കു​ള​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍. ബ​ന്ത​ടു​ക്ക​യി​ല്‍‌​നി​ന്നും ര​ണ്ട് പ്ര​ധാ​ന റോ​ഡു​ക​ളെ കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണ് ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മാ​ന​ടു​ക്കം ഗ​വ. യു​പി സ്‌​കൂ​ള്‍ മു​ത​ല്‍ വാ​തി​ല്‍​മാ​ടി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള 1.25 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പോ​ലും ക​ട​ന്നു​പോ​കാ​നാ​വാ​ത്ത നി​ല​യി​ലാ​ണ്. വാ​തി​ല്‍​മാ​ടി മു​ത​ല്‍ വീ​ട്ടി​യാ​ടി വ​രെ 1.25 മീ​റ്റ​ര്‍ റോ​ഡ് കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​ഭാ​ഗ​വും ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്.

ഈ ​റോ​ഡ് ത​ങ്ങ​ളു​ടെ ആ​സ്തി​യി​ല്‍ ഇ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ള്‍ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് ഈ ​റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് തു​ക വ​ക​യി​രു​ത്തു​ക​യും പ​ണി​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 1984 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഈ ​റോ​ഡ് നി​ര്‍​മി​ച്ച​ത്.

മാ​ന​ടു​ക്ക​ത്തു​നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം മാ​സ​ങ്ങ​ളാ​യി സ​ർ​വീ​സ് നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ല്‍ ഉ​ട​നീ​ളം ഇ​ള​കി​ക്കി​ട​ക്കു​ന്ന മെ​റ്റ​ലി​ല്‍ ത​ട്ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. മ​ഴ​വെ​ള്ളം നി​റ​ഞ്ഞ കു​ഴി​ക​ളു​ടെ ആ​ഴം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്നു.

റേ​ഷ​ന്‍ ക​ട​ക​ള്‍, അ​ങ്ക​ണ​വാ​ടി, ക്ഷീ​രോ​ല്പാ​ദ​ക സം​ഘം, ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി, വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ നി​ര​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണ് താ​റു​മാ​റാ​യി കി​ട​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി എ​ത്ര​യും വേ​ഗം ആ​ശ​യ​ക്കു​ഴ​പ്പം അ​വ​സാ​നി​പ്പി​ച്ച് റോ​ഡ് ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ക​ര്‍​മ​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ര്‍.