കോ​ട്ട​ച്ചേ​രി മേ​ല്‍​പ്പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്നു; കാ​ഞ്ഞ​ങ്ങാ​ടി​ന് ഇ​നി പു​തി​യ മു​ഖം
Sunday, November 28, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍​നി​ന്നും റെ​യി​ൽ​പ്പാ​ളം അ​തി​രി​ട്ട് മാ​റ്റി​നി​ര്‍​ത്തി​യ തീ​ര​ദേ​ശ​മേ​ഖ​ല​യു​ടെ സ്വ​പ്ന​സാ​ഫ​ല്യ​മാ​യി കോ​ട്ട​ച്ചേ​രി മേ​ല്‍​പ്പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്നു. ഇ​നി ബ​സു​ക​ള​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍​ക്കും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്കും റെ​യി​ല്‍​വേ ഗേ​റ്റി​ന്‍റെ ത​ട​സ​മി​ല്ലാ​തെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്താം. ഓ​രോ ട്രെ​യി​നു​ക​ളും എ​ത്തു​മ്പോ​ള്‍ കോ​ട്ട​ച്ചേ​രി ട്രാ​ഫി​ക് സ​ര്‍​ക്കി​ളി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​നി​ന്നും ന​ഗ​ര​ത്തി​ന് മോ​ച​ന​മാ​കും. ട്രാ​ഫി​ക് സ​ര്‍​ക്കി​ളി​ല്‍​നി​ന്നും അ​ല്പം വ​ട​ക്കു​മാ​റി മേ​ല്‍​പ്പാ​ലം തു​റ​ക്കു​ന്ന​തോ​ടെ ഇ​പ്പോ​ള്‍ നാ​ല് വ​ശ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ തി​രി​യു​ന്ന സ​ര്‍​ക്കി​ളി​ലെ വാ​ഹ​ന​ത്തി​ര​ക്കി​നും തെ​ല്ല് ശ​മ​ന​മാ​കും.

ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​മാ​ണ് കോ​ട്ട​ച്ചേ​രി​യി​ലേ​ത്. 2018 സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. ലോ​ക്ഡൗ​ണും മ​റ്റ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും​മൂ​ലം പ​ണി പൂ​ര്‍​ത്തി​യാ​കാ​ന്‍ ഉ​ദ്ദേ​ശി​ച്ച​തി​ലും വൈ​കി. പാ​ല​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 25 കോ​ടി​യോ​ളം രൂ​പ​യും നി​ര്‍​മാ​ണ​ത്തി​ന് 12 കോ​ടി​യു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പാ​ല​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ളും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​യു​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​തു​കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മേ​ല്‍​പ്പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​കും. 600 മീ​റ്റ​ര്‍ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ ഒ​രു​വ​ശ​ത്ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​ത്യേ​ക വ​ഴി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മേ​ല്‍​പ്പാ​ലം തു​റ​ക്കു​ന്ന​തോ​ടെ കോ​ട്ട​ച്ചേ​രി റെ​യി​ല്‍​വേ ഗേ​റ്റി​നൊ​പ്പം ഒ​രു കി​ലോ​മീ​റ്റ​റോ​ളം വ​ട​ക്കു​മാ​റി​യു​ള്ള ഇ​ഖ്ബാ​ല്‍ റോ​ഡ് ഗേ​റ്റും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തി​നാ​യി ഇ​ഖ്ബാ​ല്‍ റോ​ഡി​ല്‍​നി​ന്നും മേ​ല്‍​പ്പാ​ല​ത്തി​ലേ​ക്ക് മ​റ്റൊ​രു അ​പ്രോ​ച്ച് റോ​ഡ് പ​ണി​യാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.