ബ​സ് യാ​ത്ര​യ്ക്കി​ടെ ആ​റു വ​യസു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ഞ്ചു​വ​ര്‍​ഷം ത​ട​വ്
Sunday, November 28, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബ​സ് യാ​ത്ര​യ്ക്കി​ടെ മ​ടി​യി​ലി​രു​ന്ന ആ​റു വ​യ​സു​കാ​ര​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ പി​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യെ അ​ഞ്ച് വ​ര്‍​ഷം ത​ട​വി​നും കാ​ല്‍ ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വെ​സ്റ്റ് എ​ളേ​രി ക​രു​വ​ങ്ക​യ​ത്തെ ദേ​വ​സ്യ​യു​ടെ മ​ക​ന്‍ ജോ​മി സെ​ബാ​സ്റ്റ്യ​നെ (42) യാ​ണ് ഹോ​സ്ദു​ര്‍​ഗ് സ്‌​പെ​ഷ​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് ജ​ഡ്ജി സു​രേ​ഷ് കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്.
2014 ന​വം​ബ​ര്‍ 30 ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ നീ​ലേ​ശ്വ​ര​ത്തു​നി​ന്നും കൊ​ന്ന​ക്കാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ നീ​ലേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്താ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നീ​ലേ​ശ്വ​രം എ​സ്‌​ഐ​യാ​യി​രു​ന്ന പി.​ജെ. ജോ​സ​ഫാ​ണ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ​രാ​തി​ക്കാ​ര്‍​ക്ക് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​ബി​ന്ദു ഹാ​ജ​രാ​യി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.