കാഞ്ഞങ്ങാട്: കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.വി. പ്രദീപന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാര്‍, കെ.വി. രാജേഷ്, പി. ശ്രീകല, രാജേഷ് സ്കറിയ, എ.സി. ബിന്ദു, ഉപജില്ലാ പ്രസിഡന്റ് വി.കെ. ഉണ്ണികൃഷ്ണന്, സെക്രട്ടറി കെ.വി. രാജന്, പി. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി വി.കെ. ഉണ്ണികൃഷ്ണന്-പ്രസിഡന്റ്, കെ. രാമചന്ദ്രന്, സി. ശാരദ, പി. രാജേഷ്-വൈ. പ്രസിഡന്റ്, പി.പി. ബാബുരാജ്-സെക്രട്ടറി, ടി.വി. മധുകുമാര്‍, ടി.വി. സുധീര്‍ കുമാര്‍, കെ. സ്മിത-ജോ. സെക്രട്ടറി, എം. രമേശന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.