‘ക​രു​ത​ൽ’ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ നാ​ളെ തു​റ​ക്കും
Tuesday, November 30, 2021 12:38 AM IST
കാ​സ​ർ​ഗോ​ഡ്: കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍​പ്പെ​ട്ട ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യും ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ലും ഡ​യാ​ലി​സി​സ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ളി​യാ​ര്‍ സി​എ​ച്ച്സി​യി​ല്‍ സ​ജ്ജ​മാ​ക്കി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് "ക​രു​ത​ല്‍' നാ​ളെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍റെ പ്ര​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യും കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച 52 ല​ക്ഷ​വും, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് 45 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യാ​ണ് യൂ​ണി​റ്റ് നി​ര്‍​മി​ച്ച​ത്. മു​ളി​യാ​ര്‍, കാ​റ​ഡു​ക്ക, ദേ​ലം​പാ​ടി, ബേ​ഡ​കം, കു​റ്റി​ക്കോ​ല്‍, ബെ​ള്ളൂ​ര്‍, കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 54 രോ​ഗി​ക​ളാ​ണ് ഡ​യാ​ലി​സി​സി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. അ​പേ​ക്ഷി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ല്‍​ചെ​ന്ന് വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി, ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന 24 പേ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഡ​യാ​ലി​സി​സി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് ര​ണ്ടും, മൂ​ന്നും ഷി​ഫ്റ്റു​ക​ളി​ലാ​യി മു​ഴു​വ​ന്‍ രോ​ഗി​ക​ള്‍​ക്കും ഡ​യാ​ലി​സി​സി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. യൂ​ണി​റ്റി​ന്‍റെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഒ​രു​മാ​സം ഒ​മ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.