അ​തി​ര്‍​ത്തി​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ഇ​ട​പെ​ട​ണം; ഗ​വ​ര്‍​ണ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം
Wednesday, December 1, 2021 1:13 AM IST
മ​ഞ്ചേ​ശ്വ​രം: കേ​ര​ള​ത്തി​ല്‍​നി​ന്നും ക​ര്‍​ണാ​ട​ക​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് വീ​ണ്ടും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ ഇ​ട​പെ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ല്‍​എ ഗ​വ​ര്‍​ണ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി. അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​വ​ര്‍​ക്ക് വീ​ണ്ടും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളും രോ​ഗി​ക​ളും തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളു​മു​ള്‍​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​തു​പോ​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 22 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ കി​ട്ടാ​തെ മ​ര​ണ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് മാ​നി​ക്കാ​തെ​യാ​ണ് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്നും ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​വ​രെ​പ്പോ​ലും അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത ന​ട​പ​ടി​ക്കെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ണ​മെ​ന്നും എം​എ​ല്‍​എ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.