വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍നിന്ന് എ​ത്തു​ന്ന​വ​ര്‍ ക​ര്‍​ശ​ന​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം
Thursday, December 2, 2021 2:38 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് പു​തി​യ വ​ക​ഭേ​ദം റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന​വ​ര്‍ ഏ​ഴു ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​നു ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും തു​ട​ര്‍​ന്ന് വീ​ണ്ടും എ​ഴ് ദി​വ​സം കൂ​ടി ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​ര​ണ​മെ​ന്നും ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. ജി​ല്ലാ കോ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. ജി​ല്ല​യി​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടാ​ല്‍ ഐ​സൊ​ലേ​ഷ​ന്‍ സൗ​ക​ര്യ​മു​ള്ള ടാ​റ്റാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ 98.6 ശ​ത​മാ​നം പേ​ര്‍​ക്കും ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ര​ണ്ടാം ഡോ​സ് 58.6 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മേ സ്വീ​ക​രി​ച്ചി​ട്ടു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​രെ വാ​ക്‌​സി​നേ​ഷ​ന് സ​ന്ന​ദ്ധ​രാ​ക്കാ​ന്‍ ഐ​ഇ​സി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്യും.

ജി​ല്ല​യി​ല്‍ കോ​വി​ഡ് സ​മ്പ​ര്‍​ക്ക വി​വ​ര​ശേ​ഖ​ര​ണ നി​ര​ക്ക് 1.25 മാ​ത്ര​മാ​ണെ​ന്നും ഇ​ത് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. സ​മ്പ​ര്‍​ക്ക വി​വ​ര​ശേ​ഖ​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ച​ട്ട​ഞ്ചാ​ല്‍ പി​എ​ച്ച്‌​സി​യു​ടെ പ​രി​ധി​യി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ ഡേ​റ്റാ എ​ന്‍​ട്രി ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​വാ​ത്ത​തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് സ​ഹി​തം വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​ന​കം ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റോ​ട് നി​ര്‍​ദേ​ശി​ച്ചു.

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​നാ​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ലാ​ബ് മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ജ​ന​റേ​റ്റ​ര്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് എ​സ്ഡി​ആ​ര്‍​എ​ഫി​ല്‍​നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യം അ​ടു​ത്ത ഡി​ഡി​എം​എ യോ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക തു​ട​ര്‍​ന്നും എ​സ്ഡി​ആ​ര്‍​എ​ഫി​ല്‍​നി​ന്ന് അ​നു​വ​ദി​ക്കും.