ദേ​ശീ​യ​പാ​ത വി​ക​സ​നം: ചെ​ര്‍​ക്ക​ള​യി​ല്‍ മേ​ല്‍​പ്പാ​ലം വേ​ണ്ടെ​ന്ന് ആ​ക്ഷ​ന്‍ ക​മ്മിറ്റി
Saturday, December 4, 2021 1:02 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ര്‍​ക്ക​ള​യി​ല്‍ നി​ര്‍​മി​ക്കു​ന്ന മേ​ല്‍​പ്പാ​ലം മാ​റ്റി ഉ​പ​രി​ത​ല റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്ന് ചെ​ര്‍​ക്ക​ള ടൗ​ണ്‍ വി​ക​സ​ന ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ക​സ​നം വ​രു​ന്ന​തി​ല്‍ ത​ങ്ങ​ള്‍ എ​തി​ര​ല്ലെ​ന്നും എ​ന്നാ​ല്‍ ചെ​ര്‍​ക്ക​ള ടൗ​ണി​നെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന വി​ക​സ​നം മാ​ത്ര​മാ​യി​രി​ക്കും മേ​ല്‍​പ്പാ​ലം വ​രു​ന്ന​തോ​ടെ​യു​ണ്ടാ​കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ വി​ല​യു​ള്ള സ്ഥ​ല​വും ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ത്തി​ന് വേ​ണ്ടി​യു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളും യാ​തൊ​രു ആ​ക്ഷേ​പ​വു​മി​ല്ലാ​തെ നാ​മ​മാ​ത്ര​മാ​യ തു​ക​യ്ക്കു സ​ര്‍​ക്കാ​രി​ന് വി​ട്ടു​ന​ല്‍​കു​ക​യും, വി​ക​സ​ന​ത്തി​ന് അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത നാ​ട്ടു​കാ​രു​ടെ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ത്തി​ന് ത​ന്നെ ത​ട​സം നി​ല്‍​ക്കു​ന്ന​താ​ണ് മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണം.
ചെ​ര്‍​ക്ക​ള​യി​ലെ മേ​ല്‍​പ്പാ​ലം മാ​റ്റി ഉ​പ​രി​ത​ല റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്നും കൂ​ടാ​തെ അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളാ​യ ബേ​വി​ഞ്ച പാ​ല​ത്തി​ന് സ​മീ​പം, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, നാ​യ​ന്മാ​ര്‍​മൂ​ല, ചെ​ങ്ക​ള നാ​ലാം​മൈ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ണ്ട​ര്‍ പാ​സേ​ജ് നി​ര്‍​മി​ക്കു​ക​യും, ചെ​ര്‍​ക്ക​ള സ്‌​കൂ​ളി​ന് സ​മീ​പം ഫൂ​ട്ട് ഓ​വ​ര്‍ ബ്രി​ഡ്ജ് സ്ഥാ​പി​ച്ച് യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ള​ക​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​വി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ റോ​ഡ് വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ മേ​ല്‍​പ്പാ​ലം ത​ന്നെ ആ​വ​ശ്യ​മാ​യി വ​രും. അ​തോ​ടെ ചെ​ര്‍​ക്ക​ള ടൗ​ണ്‍ ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.
ആ​യ​തി​നാ​ല്‍ ചെ​ര്‍​ക്ക​ള ന​ഗ​ര​ത്തി​ന്‍റെ ത​ന​ത് രൂ​പം നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട നി​ര്‍​വ​ഹ​ണ സ​ര്‍​ക്കാ​രു​ക​ളി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന ഉ​പ​രി​ത​ല റോ​ഡ് വ​കു​പ്പു​ക​ളി​ലും സ​മ്മ​ര്‍​ദം ചെ​ലു​ത്തി നി​ല​വി​ലു​ള്ള അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റാ​തെ മേ​ല്‍​പ്പാ​ലം ഒ​ഴി​വാ​ക്കി ചെ​ര്‍​ക്ക​ള ടൗ​ണി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന ര​ണ്ട് അ​ന്ത​ര്‍ സം​സ്ഥാ​ന​പാ​ത​ക​ള്‍​ക്ക് എ​ല്ലാ വ​ശ​ത്തേ​ക്കും ക​ട​ന്നു​പോ​കാ​വു​ന്ന വി​ധ​ത്തി​ല്‍ ഒ​രു റൗ​ണ്ട് എ​ബൗ​ട്ടോ​ട് (സ​ര്‍​ക്കി​ള്‍) കൂ​ടി​യ ഉ​പ​രി​ത​ല റോ​ഡ് നി​ര്‍​മി​ച്ച് നി​ര്‍​ദി​ഷ്ട ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​പ്പി​ലാ​ക്ക​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ഖാ​ദ​ര്‍ ബ​ദി​രി​യ, മൂ​സ ബി. ​ചെ​ര്‍​ക്ക​ള, കെ.​ആ​ര്‍. ധ​ന്യ​വാ​ദ്, ഷു​ക്കൂ​ര്‍ ചെ​ര്‍​ക്ക​ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.