അ​ണ്ട​ര്‍-17 വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ പ​ര​പ്പ ഗ​വ. സ്‌​കൂ​ളി​ന് കി​രീ​ടം
Sunday, December 5, 2021 1:13 AM IST
പാ​ലാ​വ​യ​ല്‍: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ന​ട​ന്ന അ​ണ്ട​ര്‍-17 വ​ടം​വ​ലി മ​ത്‌​സ​ര​ത്തി​ല്‍ പ​ര​പ്പ ഗ​വ. എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. മി​ക്‌​സ​ഡ് വി​ഭാ​ഗ​ത്തി​ല്‍ പ​ര​പ്പ ഒ​ന്നാം സ്ഥാ​ന​വും എ​ജി​എ​ച്ച്എ​സ്എ​സ് കോ​ടോ​ത്ത് ര​ണ്ടാം സ്ഥാ​ന​വും ജി​എ​ച്ച്എ​സ്എ​സ് കു​ണ്ടം​കു​ഴി മു​ന്നാം സ്ഥാ​ന​വും നേ​ടി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ര​പ്പ ഒ​ന്നാം സ്ഥാ​ന​വും കു​ണ്ടം​കു​ഴി ര​ണ്ടാം സ്ഥാ​ന​വും ജി​എ​ച്ച്എ​സ്എ​സ് ബ​ന്ത​ടു​ക്ക മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ടോ​ത്ത് ഒ​ന്നാം സ്ഥാ​ന​വും കു​ണ്ടം​കു​ഴി ര​ണ്ടാം സ്ഥാ​ന​വും ബ​ന്ത​ടു​ക്ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബാ​ല​ച​ന്ദ്ര​ന്‍, തേ​ജ​സ് കാ​വു​കാ​ട്ട്, ഈ​സ്റ്റ് എ​ളേ​രി ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശ്, പാ​ലാ​വ​യ​ല്‍ വ​നി​താ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് വ​ല്‍​സ​മ്മ ജോ​ണി, ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക സി.​വി. തെ​രേ​സ, എ​ല്‍​പി വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പി​ക ആ​ന്‍​സി പി. ​മാ​ത്യു, എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി വ​ണ്ട​നാ​നി, ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​പ്പി​ള​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു സ്വാ​ഗ​ത​വും പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി തെ​രു​വം​കു​ന്നേ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

രാ​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ഡി. നാ​രാ​യ​ണി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗം പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​ലി​ല്‍, ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​നി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി വ​ണ്ട​നാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.