വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് പ​രി​ധി​യി​ലെ റോ​ഡ​രി​കു​ക​ളി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Sunday, December 5, 2021 1:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് പ​രി​ധി​യി​ലെ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന യോ​ഗ​ത്തി​ല്‍ ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച ദീ​പി​ക വാ​ര്‍​ത്ത ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബാ​ബു കോ​ഹി​നൂ​റാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള പു​റ​മ്പോ​ക്ക് സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ കൈ​യേ​റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും നി​ര്‍​മി​ച്ച​താ​യും വി​ക​സ​ന​സ​മി​തി​യോ​ഗ​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്നു.

താ​ലൂ​ക്ക് ഓ​ഫീ​സി​നു കീ​ഴി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ഓ​ഫീ​സു​ക​ള്‍ എ​ത്ര​യും വേ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്നും ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണ​മെ​ന്നും വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണ്‍ വി​ക​സ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. ഇ​തി​നാ​യി എം​എ​ല്‍​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സം​യു​ക്ത യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​രി​ക്കു​ണ്ട്-​ഭീ​മ​ന​ടി റോ​ഡ്, വെ​ള്ള​രി​ക്കു​ണ്ട്-​ഒ​ട​യം​ചാ​ല്‍ റോ​ഡി​ലെ നാ​യ്ക്ക​യം ത​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ലെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നു.

വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​നോ​ജ് ചാ​ക്കോ, കെ. ​ശ​കു​ന്ത​ള, ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി. മു​ര​ളി, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സി.​പി. ബാ​ബു, ബാ​ബു കോ​ഹി​നൂ​ര്‍, ടി.​പി. ത​മ്പാ​ന്‍, എ.​സി.​എ. ല​ത്തീ​ഫ്, ബി​ജു തു​ളു​ശേ​രി, ന​ന്ദ​കു​മാ​ര്‍ വെ​ള്ള​രി​ക്കു​ണ്ട്, പ്രി​ന്‍​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​ന്നൊ​ഴി​കെ മ​റ്റൊ​രി​ട​ത്തെ​യും പ്ര​സി​ഡ​ന്‍റു​മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് വി​മ​ര്‍​ശ​ന​വി​ധേ​യ​മാ​യി.