റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍
Monday, December 6, 2021 1:17 AM IST
ഭീ​മ​ന​ടി: സി​പി​എം എ​ളേ​രി ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ങ്ങോ​ട് മു​ത​ല്‍ ന​ര്‍​ക്കി​ല​ക്കാ​ട് വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍.

സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ നൂ​റി​ലേ​റെ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മ​ദാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഏ​രി​യാ സെ​ക്ര​ട്ട​റി എ. ​അ​പ്പു​ക്കു​ട്ട​ന്‍, സ്‌​ക​റി​യാ ഏ​ബ്ര​ഹാം, വി. ​ത​മ്പാ​യി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 13, 14 തി​യ​തി​ക​ളി​ല്‍ വ​ര​ക്കാ​ട് ന​ന്ദ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍​വ​ച്ചാ​ണ് ഏ​രി​യാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.