മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് ‘കേ​ര​ഗ്രാ​മം’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 6, 2021 1:17 AM IST
ഉ​പ്പ​ള: മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് കേ​ര​ഗ്രാ​മം പ​ദ്ധ​തി കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങ് കൃ​ഷി​യു​ടെ വി​ക​സ​ന​ത്തി​ന് മൂ​ന്നു​വ​ര്‍​ഷം കൊ​ണ്ട് 76 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ 250 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് തെ​ങ്ങ് കൃ​ഷി ആ​രം​ഭി​ച്ച് പ​രി​പാ​ലി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ​ച്ചം​പ​ള്ള​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ.​കെ.​എം. അ​ഷ​റ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​നാ​യ അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി​യെ മ​ന്ത്രി ആ​ദ​രി​ച്ചു. കൃ​ഷി അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി സാ​ബി​ര്‍ ഹു​സൈ​ന്‍, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന ടീ​ച്ച​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗീ​ത കൃ​ഷ്ണ​ന്‍, മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് ഹേ​രൂ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗോ​ള്‍​ഡ​ന്‍ അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ഹ​റ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഖൈ​റു​ന്നി​സ, മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തം​ഗം സു​ഹ​റ മു​ഹ​മ്മ​ദ്, കൃ​ഷി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​ര്‍, എ​സ്. സു​ഷ​മ, കേ​ര​ഗ്രാ​മം പ്ര​സി​ഡ​ന്‍റ് ആ​ദം സാ​ഹി​ബ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. െപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ​ത്ത് റി​സാ​ന സ്വാ​ഗ​ത​വും പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍. വീ​ണാ​റാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.