പെ​രു​മ്പ​ള​യി​ലെ കു​ട്ടി​ക​ളു​ടെ സ​ങ്ക​ടം ഫലംക​ണ്ടു; ഇ​നി സ്കൂ​ളി​ലേ​ക്ക് ഏ​ഴു​കി​ലോ​മീ​റ്റ​ർ ന​ട​ക്കേ​ണ്ട
Monday, December 6, 2021 1:18 AM IST
കാ​സ​ർ​ഗോ​ഡ്: ചെ​മ്മ​നാ​ട് പെ​രു​മ്പ​ള ക​ട​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലേ​ക്ക് ഇ​നി ഏ​ഴു​കി​ലോ​മീ​റ്റ​ർ ന​ട​ക്കേ​ണ്ട. ഇ​വ​രു​ടെ സ​ങ്ക​ടം കാ​സ​ർ​ഗോ​ഡ് കെ​എ​സ്ആ​ർ​ടി​സി ചെ​വി​കൊ​ണ്ടു. ഇ​ന്നു​മു​ത​ൽ പെ​രു​മ്പ​ള​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സ്.
പെ​രു​മ്പ​ള ക​ട​വി​ൽ​നി​ന്നും പ​ര​വ​ന​ടു​ക്കം ഹൈ​സ്കൂ​ൾ, കോ​ളി​യ​ടു​ക്കം യു​പി സ്കൂ​ൾ, ച​ട്ട​ഞ്ചാ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ഏ​ഴു​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് സ​ഞ്ച​രി​ക്കേ​ണ്ട​ത്. ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന ബ​സ് സ​ർ​വീ​സ് കോ​വി​ഡ് കാ​ല​ത്ത് നി​ല​ച്ച​താ​ണ്. ഇ​തു​വ​രെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പെ​രു​മ്പ​ള​ക​ട​വ് ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തം​ഗം കെ. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ടി​ഒ​യെ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി.
പെ​രു​മ്പ​ള, പ​ര​വ​ന​ടു​ക്കം, കോ​ളി​യ​ടു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി, വി​ദ്യാ​ർ​ഥി​നി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ പ്ര​ശ്നം എ​ടി​ഒ​യെ ബോ​ധ്യ​പ്പെ​ടു​ത്തി. പെ​രു​മ്പ​ള​യി​ലേ​ക്ക് നി​ർ​ത്തി​വ​ച്ചി​രു​ന്ന ബ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​സി. ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വി​ദ്യാ​ർ​ഥി​കൂ​ട്ടാ​യ്മ​ക​ൾ​ക്കും ഉ​റ​പ്പു​ന​ൽ​കി.