പി​ക്ക​പ് വാ​നും കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Tuesday, January 18, 2022 9:59 PM IST
മു​ള്ളേ​രി​യ: പി​ക്ക​പ് വാ​നി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ഓ​ട്ടോ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കാ​ന​ത്തൂ​ര്‍ പ​യ​ര്‍​പ​ള്ള​ത്തെ വി​ജ​യ​ന്‍ (44) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ റോ​ഡി​ല്‍ പൊ​വ്വ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

കാ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വി​ജ​യ​ന്‍ ബോ​വി​ക്കാ​ന​ത്തുനി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി ഓ​ട്ടോ​യി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ പ​ക്കീ​ര​ന്‍-​നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​ജി​ത. മ​ക്ക​ള്‍: അ​ഭി​ജി​ത്, ശി​വ​ജി​ത്.