മൂ​ന്നു​പേ​ർ പ​രി​ക്ക് സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, January 18, 2022 9:59 PM IST
കാ​ഞ്ഞ​ങ്ങാ​ട് : സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മൂ​ന്നു​പേ​ർ പ​രി​ക്ക്. നീ​ലേ​ശ്വ​രം പു​തു​ക്കൈ​യി​ലെ ചെ​ര​ക്ക​ര വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ(70) ആ​ണ് മ​രി​ച്ച​ത്. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ൻ (22), പൂ​ത​ങ്ങാ​നം സു​ജി​ത്ത് (28), ചേ​മ​ന്തോ​ട് സ്വ​ദേ​ശി ഹ​രി​പ്ര​സാ​ദ് (25) എ​ന്നി​വ​ർക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പു​ല്ലൂ​രി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. നീ​ലേ​ശ്വ​ര​ത്തെ ഹോ​ൾ​സെ​യി​ൽ വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ലെ സെ​യി​ൽ​മാ​നാ​യി​രു​ന്ന നാ​രാ​യ​ണ​ൻ.

ക​ട​ക​ളി​ൽ സാ​ധ​നം ന​ൽ​കി​യ​തി​ന്‍റെ പ​ണം വാ​ങ്ങി സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ സി​റാ​ജു​ദ്ദീ​നൊ​പ്പം സ്കൂ​ട്ട​റി​ൽ മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ടമുണ്ടായത്. നാ​രാ​യ​ണ​നെ ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കണ്ണൂർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, അ​ഭി​ജി​ത്ത്.