സ്വ​ർ​ണ​ക്ക​ട​ത്ത്: ര​ണ്ടു വ​നി​താ​യാ​ത്ര​ക്കാ​ർ പി​ടി​യി​ൽ
Wednesday, January 19, 2022 1:06 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​മാ​ന​യാ​ത്രി​ക​രാ​യ ര​ണ്ടു വ​നി​ത​ക​ൾ പി​ടി​യി​ൽ. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഷാ​ർ​ജ​യി​ൽ​നി​ന്ന് ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹ്‌​ല​ബി, ആ​യി​ഷാ​ബി എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സി​ന്‍റെ ചെ​ക്ക് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ബാ​ഗേ​ജ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

സ​ഹ്‌​ല​ബി​യി​ൽ​നി​ന്ന് 18,49,500 രൂ​പ വ​രു​ന്ന 411 ഗ്രാം ​സ്വ​ർ​ണ​വും ആ​യി​ഷാ​ബി​യി​ൽ​നി​ന്ന്19,17,000 രൂ​പ വ​രു​ന്ന 426 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ർ ഫാ​യി​സ് മു​ഹ​മ്മ​ദ്, സൂ​പ്ര​ണ്ട് പി.​സി.​ചാ​ക്കോ, ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ പ​ങ്ക​ജ്, കെ.​രാ​മ​ച​ന്ദ്ര​ൻ, നി​ഖി​ൽ, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.