ഞാ​ണ​ങ്കൈ വ​ള​വി​ൽ അ​പ​ക​ട​സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു
Thursday, January 20, 2022 1:04 AM IST
ചെ​റു​വ​ത്തൂ​ർ: നി​ര​ന്ത​രം അ​പ​ക​ടം ന​ട​ക്കാ​റു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ ഞാ​ണ​ങ്കൈ ക​യ​റ്റ​വും വ​ള​വും സൂ​ചി​പ്പി​ച്ച് ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. ചെ​റു​വ​ത്തൂ​ർ ഭാ​ഗ​ത്ത് ക​യ​റ്റം തു​ട​ങ്ങു​ന്നി​ട​ത്തും ഞാ​ണ​ങ്കൈ കൊ​ടും​വ​ള​വി​ന് മു​മ്പു​ള്ള ഇ​റ​ക്ക​ത്തി​ലു​മാ​ണ് അ​പ​ക​ട മേ​ഖ​ല എ​ന്നെ​ഴു​തി​യ വ​ലി​യ ര​ണ്ട് റി​ഫ്ല​ക്ട​ർ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

നേ​ത്തെ ഇ​വി​ടെ ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ൾ കു​റ​വെ​ന്ന് പ​റ​യാ​നേ ക​ഴി​യൂ. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ നി​റ​ച്ചു വ​രു​ന്ന ടാ​ങ്ക​റു​ക​ളും ച​ര​ക്ക് ലോ​റി​ക​ളും ടോ​റ​സു​ക​ളും നി​ര​ന്ത​രം ഞാ​ണ​ങ്കൈ​യി​ലെ ഈ ​കൊ​ടും​വ​ള​വി​ലും ക​യ​റ്റ​ത്തി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രു​ന്നു. പി​ലി​ക്കോ​ട് മ​ട്ട​ലാ​യി ഭാ​ഗ​ത്തോ ചെ​റു​വ​ത്തൂ​ർ ഭാ​ഗ​ത്തോ ക​യ​റ്റി​റ​ക്ക​ങ്ങ​ളി​ൽ വ​ള​വ്, ക​യ​റ്റം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​നാ ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത​ത് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​രോ​പി​ച്ചി​രു​ന്നു.