കോ​വി​ഡ് നിയന്ത്രണങ്ങൾ‍ ലംഘിച്ചാൽ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ക​ള​ക്ട​ർ
Friday, January 21, 2022 12:57 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി പ​റ​ഞ്ഞു. പൊ​തു ച​ട​ങ്ങു​ക​ളി​ല്‍ അ​മ്പ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പാ​ടി​ല്ല എ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യം പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ട്. ഉ​ത്സ​വ ആ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​ന്‍ ഇ​നി പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍​നി​ന്നും അ​താ​ത് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റി​ല്‍​നി​ന്നും അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു​റ​പ്പ് വ​രു​ത്താ​ന്‍ ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം കൂ​ടി ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ടി​പി​ആ​ര്‍ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ഏ​ര്‍​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കും. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. കോ​വി​ഡ് ടെ​സ്റ്റ് ലാ​ബ് സൗ​ക​ര്യം ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ല്‍ മൊ​ബൈ​ല്‍ ടെ​സ്റ്റ് ലാ​ബ് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഡി​എം​ഒ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.