സി​ല്‍​വ​ര്‍ ലൈ​ന്‍: സാ​മൂ​ഹിക ആ​ഘാ​ത പ​ഠ​നം ആ​രം​ഭി​ച്ചു
Saturday, January 22, 2022 1:10 AM IST
പ​യ്യ​ന്നൂ​ര്‍: കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി​യു​ള്ള സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ആ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​ര്‍ കി​ഴ​ക്കേ ക​ണ്ട​ങ്കാ​ളി​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തോ​ടെ സം​സ്ഥാ​ന​ത​ല പ​ഠ​നം ആ​രം​ഭി​ച്ച​ത്. കേ​ര​ള വോ​ള​ണ്ട​റി ഹെ​ല്‍​ത്ത് സ​ര്‍​വീ​സി​ന് കീ​ഴി​ല്‍ ന​ട​ക്കു​ന്ന ആ​ഘാ​ത പ​ഠ​നം പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജു ഇ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 25 അം​ഗ സം​ഘ​മാ​ണ് ന​ട​ത്തു​ന്ന​ത്. മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ 30ഓ​ളം ചോ​ദ്യ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ ഇ​ര​ക​ളാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ​നി​ന്നും സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​രി​ൽ നി​ന്നും ഉ​ത്ത​രം ക​ണ്ടെ​ത്തി​യാ​ണ് ആ​ഘാ​ത​പ​ഠ​നം ന​ട​ക്കു​ന്ന​ത്.

പ​ദ്ധ​തി വ​രു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും സ​മൂ​ഹ​ത്തി​നും ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ​ഠ​ന വി​ധേ​യ​മാ​ക്കി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​ത്. പ​ദ്ധ​തി​മൂ​ലം കൂ​ടു​ത​ല്‍ ആ​ഘാ​ത​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ​ക​ൾ ഉ​ള്‍​പ്പെ​ടെ​യാ​ണ് റി​പ്പോ​ര്‍​ട്ടാ​യി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​ക. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ അ​യ്യാ​യി​ര​ത്തോ​ളം വീ​ടു​ക​ളാ​ണ് സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടേ​ണ്ടി​വ​രു​ന്ന​ത്. 20 ദി​വ​സം കൊ​ണ്ട് ന​ട​ത്തു​ന്ന പ​ഠ​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് 100 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​രോ വി​ല്ലേ​ജി​ലും മൂ​ന്നു​പേ​ർ വീ​ത​മു​ള്ള സം​ഘ​ങ്ങ​ളി​യി തി​രി​ഞ്ഞാ​ണ് ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 61.7 കി​ലോ​മീ​റ്റ​ർ റെ​യി​ലി​നാ​യി 108 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.