അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ വാ​രി​യ തോ​ണി​ക​ള്‍ പി​ടി​കൂ​ടി
Sunday, January 23, 2022 1:06 AM IST
കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള പി​കെ ന​ഗ​ര്‍ ഭാ​ഗ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന തോ​ണി​ക​ള്‍ പി​ടി​കൂ​ടി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കാ​സ​ർ​ഗോ​ഡ് ഡി​വൈ​എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കു​മ്പ​ള ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​മോ​ദ്, എ​സ്ഐ അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പി​ടി​കൂ​ടി​യ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പോ​ലീ​സ് സം​ഘ​ത്തി​ല്‍ കു​മ്പ​ള സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രാ​യ ഹി​തേ​ഷ് രാ​മ​ച​ന്ദ്ര​ന്‍, എം.​പ​വി​ത്ര​ന്‍, കെ.​സു​ഭാ​ഷ്, എ.​ശ​ര​ത്, ര​തീ​ഷ് കു​മാ​ര്‍, കെ.​ആ​ര്‍.​അ​നൂ​പ് എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.