നാ​ളി​കേ​ര സം​ഭ​ര​ണം ആ​രം​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​ം: ഡി​സി​സി നേ​തൃ​യോ​ഗം
Sunday, January 23, 2022 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: തേ​ങ്ങ​യു​ടെ വി​ല​യി​ടി​വ് സം​സ്ഥാ​ന​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് വീ​ണ്ടും ദു​രി​ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ത്ര​യും​വേ​ഗം നാ​ളി​കേ​ര സം​ഭ​ര​ണം ആ​രം​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കേ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ടം നി​ക​ത്താ​നാ​വ​ശ്യ​മാ​യ സ​ബ്സി​ഡി അ​നു​വ​ദി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

തേ​ങ്ങ സം​ഭ​രി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി അ​തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. തേ​ങ്ങാ​സം​ഭ​ര​ണം തു​ട​ങ്ങാ​തി​രി​ക്കു​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ലെ തേ​ങ്ങാ​ക്ക​ച്ച​വ​ട ലോ​ബി​യെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. പ്ര​ഭാ​ക​ര​ന്‍, പി.​വി. സു​രേ​ഷ്, ക​രു​ണ്‍ താ​പ്പ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, മാ​മു​നി വി​ജ​യ​ന്‍, കെ.​പി. പ്ര​കാ​ശ​ന്‍, ഗീ​ത കൃ​ഷ്ണ​ന്‍, ധ​ന്യ സു​രേ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ഖാ​ലി​ദ്, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, രാ​ജ​ന്‍ പെ​രി​യ, കെ. ​ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, കെ. ​വാ​രി​ജാ​ക്ഷ​ന്‍, മ​ഡി​യ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡി.​എം.​കെ. മു​ഹ​മ്മ​ദ്, കെ. ​ല​ക്ഷ്മ​ണ പ്ര​ഭു, മ​ധു​സു​ധ​ന​ന്‍ ബാ​ലൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.