സൗ​ജ​ന്യ​മാ​യി സ്ഥ​ല​വും കി​ണ​ര്‍ നി​റ​യെ വെ​ള്ള​വും! ചീ​ര്‍​ക്ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽത്തന്നെ
Sunday, January 23, 2022 1:08 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ ചീ​ര്‍​ക്ക​യ​ത്ത് നാ​ല്‍​പ്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മാ​കു​മാ​യി​രു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി പാ​തി​വ​ഴി​യി​ല്‍.

എ​ട്ടു​വ​ര്‍​ഷം മു​മ്പാ​ണ് ചാ​മ​ക്കാ​ലാ​യി​ല്‍ ജോ​സ​ഫ് ഇ​വി​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് കു​ളം കു​ഴി​ക്കാ​നാ​യി ര​ണ്ടു സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ​ത്. ഇ​വി​ടെ കി​ണ​ര്‍ നി​ര്‍​മി​ച്ച​പ്പോ​ള്‍ ഇ​ഷ്ടം​പോ​ലെ വെ​ള്ള​വും കി​ട്ടി. എ​ന്നാ​ല്‍ പി​ന്നീ​ട് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ടാ​ങ്ക് പ​ണി​യാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ക്കാ​ര്യ​ത്തി​ല്‍​പ്പോ​ലും തീ​രു​മാ​ന​മാ​യി​ല്ല. കി​ണ​ര്‍ ഇ​പ്പോ​ള്‍ കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്.

മ​ല​യോ​ര​ത്ത് വീ​ണ്ടും വേ​ന​ല്‍ ക​ടു​ക്കു​മ്പോ​ള്‍ ഈ ​മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​ക​യാ​ണ്. പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​സ​മി​തി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് വേ​ഗം​വ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​പ്പോ​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍. സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ഒ​രു​മാ​സം മു​മ്പ് ജോ​സ​ഫ് ത​ന്നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി കൈ​മാ​റി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​വി​ടെ തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.