ജി​ല്ല​യി​ലെ പോ​സ്റ്റ​ല്‍ സം​വി​ധാ​നം താ​ളം തെ​റ്റു​ന്നു
Monday, January 24, 2022 1:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം ദു​രി​ത​ത്തി​ലാ​ണ് ജി​ല്ല​യി​ലെ മി​ക്ക പോ​സ്റ്റോ​ഫീ​സു​ക​ളും. ഓ​ഫീ​സു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ര്‍ ഒ​രി​ട​ത്തു​മി​ല്ല.

ഹെ​ഡ് പോ​സ്‌​റ്റോ​ഫീ​സാ​യ കാ​ഞ്ഞ​ങ്ങാ​ട് നി​ല​വി​ല്‍ 24 ത​സ്തി​ക​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ഒ​ന്പ​തു​പേ​ര്‍ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്ത് വ​രു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഹെ​ഡ് പോ​സ്‌​റ്റോ​ഫീ​സി​ലാ​ക​ട്ടെ, 22 ജീ​വ​ന​ക്കാ​ര്‍ വേ​ണ്ടി​ട​ത് നി​ല​വി​ല്‍ 11 പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. നേ​ര​ത്തേ നാ​ല് കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ത​പാ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കും സേ​വിം​ഗ്‌​സ് ബാ​ങ്കി​നു​മാ​യി ഓ​രോ കൗ​ണ്ട​റു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രും ജ​ന​ങ്ങ​ളും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു.

ജി​ല്ല​യി​ല്‍ ക്ല​റി​ക്ക​ല്‍ ജീ​വ​ന​ക്കാ​രും പോ​സ്റ്റ് മാ​സ്റ്റ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ 154 ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​ക​ളാ​ണ് ഉ​ള്ള​ത്. എ​ന്നാ​ല്‍ നി​ല​വി​ല്‍ 82 പേ​ര്‍ മാ​ത്ര​മാ​ണ് ജോ​ലി​യി​ലു​ള്ള​ത്. ഉ​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ അ​ടു​ത്തി​ടെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. 2016 ലാ​ണ് അ​വ​സാ​ന​മാ​യി ത​പാ​ല്‍ വ​കു​പ്പി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മ​നം ന​ട​ത്തി​യ​ത്. അ​ന്ന് ജി​ല്ല​യി​ല്‍ നി​യ​മ​നം ല​ഭി​ച്ച​ത് വ​ട​ക്കേ ഇ​ന്ത്യ​ക്കാ​രാ​യ 10 പേ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു. ഇ​തി​ല്‍ എ​ട്ടു​പേ​രും ഇ​തി​ന​കം സ്ഥ​ലം​മാ​റ്റം വാ​ങ്ങി പോ​യി​ക്ക​ഴി​ഞ്ഞു.

മു​മ്പ് ത​പാ​ല്‍ വ​കു​പ്പി​ന്‍റെ സ്വ​ന്തം സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്തി​യി​രു​ന്ന​ത്. നി​യ​മ​ന ചു​മ​ത​ല സ്റ്റാ​ഫ് സെ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​നു വി​ട്ട​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ള്‍ കു​റ​ഞ്ഞ​ത്. ചോ​ദ്യ​ക്ക​ട​ലാ​സു​ക​ള്‍ നേ​ര​ത്തെ​ത​ന്നെ കൈ​ക്ക​ലാ​ക്കു​ന്ന ചി​ല ലോ​ബി​ക​ള്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ഇ​വി​ടെ എ​ത്തി​ച്ച് പ​രീ​ക്ഷ എ​ഴു​തി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് എ​സ്എ​സ്‌​സി​യു​ടെ ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ര്‍​ത്തി പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ പി​ടി​കൂ​ടി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ പോ​ലെ താ​ഴേ​ക്കി​ട​യി​ലെ ദൈ​നം​ദി​ന ജീ​വി​ത​വു​മാ​യി അ​ടു​ത്തു ബ​ന്ധ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ല്‍ അ​താ​ത് നാ​ട്ടു​കാ​ര​ല്ലാ​ത്ത​വ​രെ നി​യ​മി​ച്ചി​ട്ട് ഫ​ല​മു​ണ്ടാ​വി​ല്ലെ​ന്നും അ​വ​ര്‍ ക​ഴി​വ​തും​വേ​ഗം സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​വു​ക​യേ​യു​ള്ളൂ​വെ​ന്നും സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി എ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന​താ​യി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം പ​ല​യി​ട​ങ്ങ​ളി​ലും കെ​ട്ടി​ട സൗ​ക​ര്യ​മി​ല്ലാ​ത്ത​തും ഉ​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ ദ്ര​വി​ച്ച് ഏ​തു​നി​മി​ഷ​വും ത​ക​ര്‍​ന്നു വീ​ഴു​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ട്. പ​ല​യി​ട​ത്തും സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ത​പാ​ല്‍ വ​കു​പ്പ് അ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​വ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.