നീ​ലേ​ശ്വ​രം സ​ബ് സ്‌​റ്റേ​ഷ​നു സ​മീ​പം വ​ന്‍ തീ​പി​ടി​ത്തം
Monday, January 24, 2022 1:01 AM IST
നീ​ലേ​ശ്വ​രം: പു​ത്ത​രി​യ​ടു​ക്ക​ത്തെ കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം വ​ന്‍ തീ​പി​ടി​ത്തം. ഉ​ണ​ങ്ങി​യ പു​ല്ലു​ക​ള്‍ നി​റ​ഞ്ഞ പാ​റ​പ്പു​റ​ത്ത് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്നു പി​ടി​ച്ച​ത്. ഉ​ച്ച​വെ​യി​ലി​ലും കാ​റ്റി​ലും ഏ​റെ ദൂ​ര​ത്തോ​ളം തീ ​പ​ട​ര്‍​ന്നു. അ​ടു​ത്തു​ള്ള വീ​ട്ടു​പ​റ​മ്പു​ക​ളി​ലേ​ക്കും തീ ​പ​ട​രു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍​ത​ന്നെ വെ​ള്ള​മൊ​ഴി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

തു​ട​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. വൈ​ദ്യു​ത ക​മ്പി​ക​ള്‍ കാ​റ്റി​ല്‍ കൂ​ട്ടി​യി​ടി​ച്ച് പു​ല്ലി​ലേ​ക്ക് തീ​പ്പൊ​രി ചി​ത​റി വീ​ണ​തോ ആ​രെ​ങ്കി​ലും മ​ന​പൂ​ര്‍​വം ഉ​ണ​ക്ക​പ്പു​ല്ലി​ന് തീ​യി​ട്ട​തോ ആ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ഇ​ത്ത​ര​ത്തി​ല്‍ തീ​പി​ടി​ത്തം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.