കെ.-​റെ​യി​ല്‍ പ​ദ്ധ​തി​ക്കെ​തി​രേ "അ​തി​വേ​ഗ ക​ട​പ്പാ​ത​ക​ള്‍'
Tuesday, January 25, 2022 1:20 AM IST
പ​യ്യ​ന്നൂ​ര്‍: കെ- ​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രേ പ്ര​മു​ഖ സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക-​പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രാ​യ എ​ഴു​ത്തു​കാ​രു​ടെ ലേ​ഖ​ന​ങ്ങ​ളു​മാ​യി പു​സ്ത​ക​മൊ​രു​ങ്ങു​ന്നു. പ​ശ്ചാ​ത്ത​ല സൗ​ക​ര്യം, പൊ​തു​ധ​ന​കാ​ര്യം, പ​രി​സ്ഥി​തി എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​സ്ത​ക​ത്തി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ഡോ.​കെ.​പി. ക​ണ്ണ​ന്‍, ഡോ.​കെ.​ടി. റാം​മോ​ഹ​ന്‍, ജി. ​മ​ധു​സൂ​ദ​ന​ന്‍, സി. ​ജ​യ​രാ​മ​ന്‍, സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍, കെ.​പി. സേ​തു​നാ​ഥ്, കെ. ​രാ​ജ​ഗോ​പാ​ല്‍, എം. ​സു​ചി​ത്ര, എ​സ്. രാ​ജീ​വ​ന്‍, ശ​ര​ണ്യ​രാ​ജ്, എ​ന്‍. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, കെ. ​സ​ഹ​ദേ​വ​ന്‍, ജോ​ണ്‍ ജോ​സ​ഫ്, ഡോ. ​കെ.​ആ​ര്‍. അ​ജി​ത​ന്‍, പി. ​കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ലേ​ഖ​ന​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ലു​ള്ള​ത്. ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം പേ​ജു​ക​ളി​ലാ​യി പ​തി​മൂ​ന്നോ​ളം പ​ഠ​ന​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന 'അ​തി​വേ​ഗ ക​ട​പ്പാ​ത​ക​ള്‍' എ​ന്നപേ​രി​ലു​ള്ള ഈ ​പു​സ്ത​കം ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം പ്ര​കാ​ശ​നം ചെ​യ്യും.