വി​ട​വാ​ങ്ങി​യ​ത് കളരിയുടെ ആ​ചാ​ര്യ​ൻ
Wednesday, January 26, 2022 12:44 AM IST
പ​യ്യ​ന്നൂ​ര്‍: ആ​യോ​ധ​നക​ല​യാ​യ ക​ള​രി​ക്കും ക​ള​രി ചി​കി​ത്സ​യ്ക്കു​മാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച പ​യ്യ​ന്നൂ​രി​ലെ പി.​പി. നാ​രാ​യ​ണ​ന്‍ ഗു​രു​ക്ക​ള്‍ ഇനി ഓർമ. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ള്‍ മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​ന്ത​രി​ച്ച​ത്. കേ​ര​ള ഫോ​ക്‌ലോ​ര്‍ അ​ക്കാ​ദ​മി 2019ല്‍ ​ഫെ​ലോ​ഷി​പ്പ് ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു.

ഏ​ഴാം വ​യ​സി​ല്‍ കു​റി​ഞ്ഞി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നാ​ണ് ക​ള​രി​ച്ചു​വ​ടു​ക​ള്‍ പ​രി​ശീ​ലി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​തോ​ടൊ​പ്പം കോ​ല്‍​ക്ക​ളി, പൂ​ര​ക്ക​ളി, പ​രി​ച​മു​ട്ടു​ക​ളി എ​ന്നി​വ​യി​ലും പ്രാ​വീ​ണ്യം നേ​ടി. പി​ന്നീ​ട് എ​ന്‍. വി. ​കൃ​ഷ്ണ​ന്‍ ഗു​രു​ക്ക​ള്‍, രാ​മ​വി​ല്യ​ത്തെ ല​ക്ഷ്മ​ണ​ന്‍ ഗു​രു​ക്ക​ള്‍, ക​ണ്ണൂ​രി​ലെ പീ​ച്ചാ​ണി നാ​രാ​യ​ണ​ന്‍ ഗു​രു​ക്ക​ള്‍ എ​ന്നി​വ​രു​ടെ ശി​ഷ്യ​ത്വ​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളു​ടെ ക​ള​രി സ​പ​ര്യ​യി​ലൂ​ടെ​യാ​ണ് വ​ട്ടേ​ന്‍തി​രി​പ്പി​ന്‍റെ എ​ല്ലാ​വ​ശ​ങ്ങ​ളും പ​ഠി​ച്ചെ​ടു​ത്ത​ത്. വ​ട​ക്ക​ന്‍ മ​ല​ബാ​റി​ന്‍റെ ക​ള​രി പൈ​തൃ​ക​ശേ​ഷി​പ്പെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന വ​ട്ടേ​ന്‍​തി​രി​പ്പ് സ​മ്പ്ര​ദാ​യ​ത്തി​ലെ ചി​കി​ത്സാ​വി​ധി​ക​ളാ​യി​രു​ന്നു കൈ​മു​ത​ല്‍. ആ​ധു​നി​ക പ​രി​ശോ​ധ​നാസം​വി​ധാ​ന​ങ്ങ​ള്‍ വ​രു​ന്ന​തി​ന് മു​മ്പു​ത​ന്നെ ച​ത​വു​ക​ളും ഒ​ടി​വു​ക​ളും സ്പ​ര്‍​ശ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ച് സു​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​സാ​മാ​ന്യ ക​ഴി​വാ​ണ് നാ​രാ​യ​ണ​ന്‍ ഗു​രു​ക്ക​ള്‍​ക്കു​ണ്ടാ​യി​രു​ന്ന​ത്. അ​യ​ല്‍ജി​ല്ല​ക​ളി​ല്‍​നി​ന്നു​പോ​ലും എത്തിയ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ ഗു​രു​ക്ക​ള്‍ സു​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​യി​ര​ങ്ങ​ള്‍ ശി​ഷ്യ​സ​മ്പ​ത്താ​യും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

കോ​ല്‍​ക്ക​ളി, പൂ​ര​ക്ക​ളി, തെ​യ്യ​ച്ചു​വ​ടു​ക​ള്‍ എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​രൂ​പ​മാ​യ വ​ട്ടേ​ന്‍​തി​രി​പ്പ് സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ അ​വ​സാ​ന ആ​ചാ​ര്യ​നാ​യി​രു​ന്നു നാ​രാ​യ​ണ​ന്‍ ഗു​രു​ക്ക​ള്‍. വ​ട്ടേ​ന്‍ തി​രി​പ്പ് സ​മ്പ്ര​ദാ​യ​ത്തി​ലെ മെ​യ്താ​രി, കോ​ല്‍​ത്താ​രി, അ​ങ്ക​ത്താ​രി, വെ​റും​കൈ എ​ന്നി​ങ്ങ​നെ ക​ള​രി​യു​ടെ എ​ല്ലാമേ​ഖ​ല​ക​ളി​ലും വ​ട്ടേ​ന്‍​തി​രി​പ്പി​നു​ള്ള സ​വി​ശേ​ഷ​ത​ക​ള്‍ ത​ന്‍റെ അ​ള​വ​റ്റ ശി​ഷ്യ​ഗ​ണ​ങ്ങ​ളി​ലേ​ക്ക് പൂ​ര്‍​ണ​മാ​യും പ​ക​ര്‍​ന്നു​കൊ​ടു​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നാ​യി​ല്ല. അതി​നാ​ല്‍ താ​ന്‍ നേ​ടി​യെ​ടു​ത്ത ക​ള​രി​യ​റി​വു​ക​ള്‍ വ​രുംത​ല​മു​റ​ക്ക് കൈ​മാ​റ്റം ചെ​യ്യാ​നാ​​യി നാ​ലു​വ​ര്‍​ഷം നീണ്ട ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ വ​ട്ടേ​ന്‍​തി​രി​പ്പ് സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ ഓ​രോ ചു​വ​ടു​ക​ളും വാ​യ്താ​രി​ക​ളും കൃ​ത്യ​ത​യോ​ടെ നാ​രാ​യ​ണ​ന്‍ ഗു​രു​ക്ക​ള്‍ എ​ഴു​തി ത​യാ​റാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത് പു​സ്ത​ക​രൂ​പ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മു​മ്പാ​ണ് വേ​ർ​പാ​ട്. ന​ഷ്ട​പ്പെ​ട്ട കൈയെഴു​ത്തുപ്ര​തി ക​ണ്ടെ​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​യി ഗു​രു​ക്ക​ളു​ടെ ശി​ഷ്യ​ന്മാ​രും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഈ ​സ്വ​പ്‌​നം പൂ​വ​ണി​യും മു​മ്പേ​യാ​ണ് വി​ട​വാ​ങ്ങ​ല്‍. ഇ​തോ​ടെ പ​യ്യ​ന്നൂ​ര്‍ പെ​രു​മ​യ്‌​ക്കൊ​പ്പം അ​റി​യ​പ്പെ​ട്ടി​രു​ന്ന മ​ര്‍​മ​ചി​കി​ത്സ​യി​ലെ അ​സാ​മാ​ന്യ പാ​ട​വ​ത്തി​ന്‍റെ യു​ഗം കൂ​ടി​യാ​ണ് അ​വ​സാ​നിക്കുന്നത്.