കാഞ്ഞങ്ങാട്ടും പുല്ലൂർ പെരിയയിലും നിയന്ത്രണമേർപ്പെടുത്തുന്നു
Friday, January 28, 2022 12:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്താ​ന്‍ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍​ക്കും ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തും. വി​വാ​ഹ​ങ്ങ​ള്‍, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്ന് അ​നു​വാ​ദം വാ​ങ്ങ​ണം.

ജാ​ഗ്ര​ത സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​മെ​ത്തി​ക്കാ​നും പോ​ലീ​സ് പ​രി​ശോ​ധ ക​ര്‍​ശ​ന​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

പെ​രി​യ: പു​ല്ലൂ​ര്‍-​പെ​രി​യ​പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന് കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പൊ​തു​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തി​നു മു​മ്പ് പോ​ലീ​സ് അ​ധി​കൃ​ത​രി​ല്‍​നി​ന്നും പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും അ​നു​മ​തി വാ​ങ്ങേ​ണ്ട​താ​ണ്. കൂ​ടി​ച്ചേ​ര​ലു​ക​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കാ​യി​ക​വി​നോ​ദ​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

1029 പേ​ര്‍​ക്ക് കോ​വി​ഡ്

ജി​ല്ല​യി​ൽ 1,029 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 520 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4,096 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 14,673പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 491 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 15,164 പേ​രാ​ണ്. പു​തി​യ​താ​യി 1770 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 3,405 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 670 പേ​രു​ടെ​പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 1,770 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു.