ബന്തടുക്ക: തെക്കില്‍ - ആലട്ടി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ബന്തടുക്ക ടൗണിലെ 300 മീറ്ററോളം വരുന്ന റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിവേദനം നല്കി.
കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കരിവേടകം ശാഖ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവിനു മുന്നില്‍ മണ്ഡലം പ്രസിഡന്റ് സാബു ഏബ്രഹാം ബന്തടുക്ക ടൗണിലെ റോഡിന്റെ അവസ്ഥ വിവരിച്ചു. പ്രശ്നം പൊതുമരാമത്ത് മന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള ശ്രമം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്കി.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ബലരാമന് നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പവിത്രന് സി. നായര്‍, കുറ്റിക്കോല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ്, പഞ്ചായത്തംഗങ്ങളായ ജോസ് പാറത്തട്ടേല്‍, കുഞ്ഞിരാമന് തവനം, ആലീസ് ജോര്‍ജ്, ഷീബാ സന്തോഷ്, പാര്‍ട്ടി ഭാരവാഹികളായ തോമസ് ജേക്കബ്, മിനി ചന്ദ്രന്, ഐ.എസ്. വസന്തന്, ടോമി പൊള്ളക്കാട്, ബാലകൃഷ്ണന് കുറ്റിക്കോല്‍, തങ്കമ്മ ജോര്‍ജ്, ലില്ലി തോമസ്, സി.രാമചന്ദ്രന് നായര്‍, നാരായണന് നായര്‍, വിജേഷ് തറപ്പില്‍, മനോജ് കക്കച്ചാല്‍, എം.എച്ച് ഹനീഫ, കൃഷ്ണപ്രസാദ് മാണിമൂല എന്നിവരും സംബന്ധിച്ചു.